28.1 C
Kollam
Wednesday 17th June, 2026 | 01:55:54 PM
Home News Local നിതിൻ രാജിന്റെ മരണകാരണം : പരിഷ്‌ കൃത സമൂഹത്തിന് അപമാനം,ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ

നിതിൻ രാജിന്റെ മരണകാരണം : പരിഷ്‌ കൃത സമൂഹത്തിന് അപമാനം,ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ

Advertisement


കൊല്ലം.അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണകാരണവും അധ്യാപകരുടെ നിലപാടും പരിഷ്‌കൃത സമൂഹത്തിന് അപമാനവും പ്രബുദ്ധ കേരളത്തിന്‌ കളങ്കവുമാണെന്നും നിയമ നടപടികൾ ഊർജിതമാക്കി കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കണമെന്നും ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു് ഡി. ജി. പി ക്ക്‌ നിവേദനം നൽകിയതായി സംസ്ഥാന പ്രസിഡന്റ്‌ ഷിബു. കെ തമ്പി, ജനറൽ സെക്രട്ടറി പി. ടി ശ്രീകുമാർ എന്നിവർ അറിയിച്ചു.

പ്രതികളായ അധ്യാപകരെയും കോളേജ് അധികാരികളെയും പിടികൂടാൻ വൈകുന്നത് ബോധപൂർവം ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുവാൻ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്തി നിയമ നടപടികൾ പൂർത്തി യാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Advertisement