Home News Local കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് നാമനിർദേശ പത്രിക സമർപ്പിച്ചു;ആസ്തി 18,17,400 രൂപ

കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് നാമനിർദേശ പത്രിക സമർപ്പിച്ചു;ആസ്തി 18,17,400 രൂപ

Advertisement

ശാസ്താംകോട്ട:ബിജെപി ജില്ലാ പ്രസിഡൻ്റും കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജി പ്രസാദ് പത്രിക സമർപ്പിച്ചു.ശാസ്താംകോട്ട ഫിൽറ്റർ ഹൗസിന് മുന്നിൽ നിന്ന് പ്രകടനമായി എത്തി പകൽ 12 മണിയോടെയാണ് ഉപ ഭരണാധികാരിയായ കുന്നത്തൂർ തഹസീൽദാർ മുമ്പാകെ പത്രിക നൽകിയത്.3 സെറ്റ് പത്രികയാണ് സമർപ്പിച്ചത്.മണ്ഡലത്തിലെ കേന്ദ്ര പ്രതിനിധി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി പ്രമോദ് മിശ്ര,ദേശീയ കൗൺസിൽ അംഗം ജി ഗോപിനാഥ്,ആർഎസ്എസ് ദക്ഷിണ പ്രാന്ത സഹ പ്രൗഢ പ്രമുഖ ആർ.ബാഹുലേയൻ,ജില്ലാ ജനറൽ സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ,ജില്ലാ വൈസ് പ്രസിഡൻ്റ് ബൈജു ചെറുപൊയ്ക,സെനറ്റ് അംഗം പി.എസ് ഗോപകുമാർ,

നിയോജകമണ്ഡലം പ്രസിഡന്റുമാരായ സന്തോഷ് ചിറ്റേടം,ധനേഷ് പുളിന്താനം,കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് ആറ്റുപുറത്ത്,ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി പൂന്തോട്ടം സത്യൻ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് ജോർജ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.ആശാ പിള്ള,അനിൽ കരിമ്പിൻപുഴ,രാജേന്ദ്രൻ തയ്യിൽ,സജിത മഠത്തിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.രാജി പ്രസാദിന് ആകെ 18,17,400 രൂപയുടെ ആസ്തിയാണുള്ളത്.50000 രൂപയുടെ ബാങ്ക് നിക്ഷേപവും10000 രൂപ കൈവശവുമുണ്ട്.120 ഗ്രാം സ്വർണാഭരണങ്ങളും,ഭർത്താവ് പ്രസാദിൻ്റെ പേരിൽ 6 സെൻ്റ് ഭൂമിയും വീടുമുണ്ട്.

Advertisement