26.6 C
Kollam
Monday 21st September, 2026 | 09:43:49 PM
Home News Breaking News 200 കോടിയുടെ വീടിന്റെ വിവരം നൽകിയില്ല; രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചെന്ന ആക്ഷേപവുമായി...

200 കോടിയുടെ വീടിന്റെ വിവരം നൽകിയില്ല; രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചെന്ന ആക്ഷേപവുമായി കോൺ​ഗ്രസ്

തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയുമായി കോൺഗ്രസ്. ബെംഗളൂരുവിലെ വീടിൻ്റെ വിവരം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സമർപ്പിച്ചില്ലെന്നാണ് പരാതി. 200 കോടി വിലവരുന്ന വീട് ഉണ്ടായിട്ടും സ്വന്തമായി വീടില്ലെന്ന് സത്യവാങ്മൂലത്തിൽ കാണിച്ചെന്നാണ് പരാതി. കരം അടച്ചതിൻ്റെ റസീറ്റ് ഉൾപ്പെടെ ചേർത്താണ് സ്ഥാനാർത്ഥിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി.

കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖർ നേമം സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്. ഈ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ തനിക്ക് സ്വന്തമായി വീടില്ല എന്ന കാര്യം പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് കോൺ​ഗ്രസ് പരാതി നൽകിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ ബെം​ഗളൂരുവിൽ 200 കോടി രൂപ വില വരുന്ന വീടുണ്ട്. ഈ വീടിന് കരമടയ്ക്കുന്നുണ്ട് എന്നാണ് കോൺ​ഗ്രസ് പറയുന്നത്. കരമടച്ച രസീത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോൺ​ഗ്രസ് പരാതി നൽകിയിരിക്കുന്നത്. വ്യാജ സത്യവാങ്മൂലം നൽകിയതിനാൽ സ്ഥാനാർത്ഥിയെ അയോ​ഗ്യനാക്കണമെന്നാണ് കോൺ​ഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.