25.8 C
Kollam
Friday 6th November, 2026 | 05:17:01 AM
Home News Local പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വീതീയൻ കാതോലിക്കാ ബാവയുടെ ഇരുപതാമത് ഓർമ്മ പെരുന്നാൾ

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വീതീയൻ കാതോലിക്കാ ബാവയുടെ ഇരുപതാമത് ഓർമ്മ പെരുന്നാൾ

Advertisement

ശാസ്താംകോട്ട. മൗണ്ട്  ഹോറേബ് മാർ  ഏലിയാ ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വീതീയൻ കാതോലിക്കാ ബാവയുടെ ഇരുപതാമത് ഓർമ്മ പെരുന്നാൾ 2026 ജനുവരി 25 മുതൽ 31 വരെ വിവിധ പരിപാടികളോടെ  നടക്കും. പെരുന്നാളിന് മുന്നോടിയായി നടന്ന ആലോചന യോഗം ബ്രഹ്മവർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് ഉദ്ഘാടനം ചെയ്തു. കൊല്ലം  ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ  ദീവന്നാസീയോസ് അധ്യക്ഷത  വഹിച്ചു.   അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ,ചാപ്പൽ മാനേജർ ഫാ.  ശാമുവേൽ ജോർജ്, എന്നിവർ പ്രസംഗിച്ചു.

വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ഫൈനാൻസ് കമ്മിറ്റി- ചെയർമാൻ- ഫാ. സാമുവേൽ ജോർജ് , കൺവീനർ – റോബിൻ അലക്സ്,പ്രോഗ്രാം കമ്മിറ്റി- ചെയർമാൻ- ഫാ. എബ്രഹാം എം വർഗീസ് കൺവീനർ- ഡി. കെ. ജോൺ , റിസപ്ഷൻ കമ്മിറ്റി- ചെയർമാൻ ഫാ. സി ഡാനിയേൽ റമ്പാൻ , കൺവീനർ- ഫാ. ഐപ് നൈനാൻ , പബ്ലിസിറ്റി കമ്മിറ്റി- ചെയർമാൻ- ഫാ. മാത്യൂ എബ്രഹാം കൺവീനർ- മാത്യൂ കല്ലുമ്മൂട്ടിൽ , ഫുഡ് കമ്മറ്റി -ചെയർമാൻ- ഫാ. തോമസ്കുട്ടി കൺവീനർ- ഡോ. ജോൺസൺ കല്ലട, മീഡിയ സെൽ-ബിജു ശാമുവേൽ എന്നിവരെ തിരഞ്ഞെടുത്തു. ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സൺഡേ സ്കൂൾ മത്സരങ്ങൾ , മെഡിക്കൽ ക്യാമ്പ്, ധ്യാനയോഗങ്ങൾ എന്നിവ നടക്കും