25.8 C
Kollam
Tuesday 22nd September, 2026 | 02:13:35 AM
Home News Breaking News യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു

യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു

തൃശൂർ പറപ്പൂക്കരയിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു.

പറപ്പൂക്കര പട്ടികജാതി ഉന്നതിയിലെ പാണ്ടിയത്ത് വീട്ടിൽ മദനൻ്റെ മകൻ അഖിൽ (28 ) ആണ് മരിച്ചത്.

അയൽവാസിയായ രോഹിത്ത് ആണ്  കുത്തിയത് , സംഭവ ശേഷം ഇയാൾ
ബൈക്കിൽ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

രോഹിത്തിൻ്റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.