27.4 C
Kollam
Thursday 5th November, 2026 | 07:53:55 PM
Home News Breaking News തൃശൂർ കൂർക്കഞ്ചേരിയിൽ വീടിന്റെ വാതിൽ തകർത്തു 55 പവൻ കവർന്നു

തൃശൂർ കൂർക്കഞ്ചേരിയിൽ വീടിന്റെ വാതിൽ തകർത്തു 55 പവൻ കവർന്നു

Advertisement

തൃശൂർ. കൂർക്കഞ്ചേരിയിൽ വൻ കവർച്ച. അടച്ചിട്ട വീടിന്റെ വാതിൽ തകർത്തു 55 പവൻ കവർന്നു.കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മകന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കുടുംബവും ഒരാഴ്ചയായി എറണാകുളത്ത് ആയിരുന്നു

ഇന്ന് രാവിലെ കുറുക്കഞ്ചേരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഹസ്സൻ അലി മോഷണവിവരം അറിയുന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ സ്കോഡും നെടുപുഴ പോലീസും ചേർന്ന് അന്വേഷണം ഊർജിതമാക്കി. പുലർച്ച ഒന്നരയോടെ ഒരാൾ മതിൽ ചാടി കടക്കുന്നത് വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്

വിരലടയാള വിദഗ്ധരും ഡോക്സ് കോഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തും