തിരുവനന്തപുരം. PSC പരീക്ഷ ക്രമക്കേടിൽ അംഗങ്ങളെ ചോദ്യം ചെയ്യാൻ ഉറച്ച് എസ് ഐ ടി. ക്രൈംബ്രാഞ്ച് ആ സ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകും. അതേസമയം ക്രൈംബ്രാഞ്ച് നിലപാടിനെതിരെ പി എസ് സി സമർപ്പിച്ച ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും
( ആസൂത്രണ ബോർഡ് ചീഫ് തസ്തികളിലേക്കുള്ള പരീക്ഷയുടെ ഓൺലൈൻ മൂല്യനിർണയത്തിൽ PSC യിലെ ഉന്നത ഉദ്യോഗസ്ഥരുടെ ക്രമക്കേട് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബോർഡ് അംഗങ്ങളെയും ചെയർമാനെയും അടക്കം ചോദ്യം ചെയ്യാൻ എസ് ഐ ടി തീരുമാനിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ ഗൂഢാലോചന ഉണ്ടോ എന്നാണ് അന്വേഷണം.
ഡോ. എസ്.ശ്രീകുമാർ,എസ് എ സെയ്ഫ്, അബ്ദുൽ സമദ് വി ടി കെ, CK ഷാജിത്,ഡോ സ്റ്റാനി തോമസ് എന്നിവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഭരണഘടന പരിരക്ഷ വാദമുയർത്തി അംഗങ്ങൾ ചോദ്യംചെയ്യലിന് ഹാജരായില്ല. എസ് ഐ ടിക്ക് കിട്ടിയ നിയമപദേശം അനുസരിച്ച് അംഗങ്ങൾക്കോ ചെയർമാനോ പ്രത്യേക പരിരക്ഷയില്ല. തുടർന്നാണ് വീണ്ടും നോട്ടീസ് നൽകാൻ തീരുമാനിച്ചത്. ഇത്തവണ സെക്രട്ടറിക്കും നോട്ടീസ് നൽകും. അതേസമയം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി മൊഴി നൽകാൻ ഇല്ലെന്നും പി എസ് സിയിൽ എത്തിയാൽ മുടി നൽകാൻ തയ്യാർ ആണെന്നും ആണ് പിഎസ്സിയുടെ നിലപാട്. നിയമവഴിക്ക് നീങ്ങി കാര്യങ്ങൾ അനുകൂലമാക്കാൻ ആണ് പിഎസ്സിയുടെനീക്കം.


































