Home News Breaking News കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി വിദ്യാർത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞ് കയറി അപകടം;മൂന്നു മരണം രക്ഷാപ്രവർത്തനം തുടരുന്നു

കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി വിദ്യാർത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞ് കയറി അപകടം;മൂന്നു മരണം രക്ഷാപ്രവർത്തനം തുടരുന്നു

Advertisement

കൊല്ലം :കൊട്ടാക്കര നീലേശ്വരം മുക്കോളിമുക്കിൽ മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി ബസ് കാത്ത് നിന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ദേഹത്തേക്ക് പാഞ്ഞ് കയറി മൂന്നുപേര്‍ മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.അപകടത്തെ തുടർന്ന് മറിഞ്ഞ് ടിപ്പറിനടയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടുകാർ പുറത്തെടുക്കുകയാണ്. 12 വിദ്യാർ ത്ഥികളായിരുന്നു യിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പുറത്തെടുത്ത 5 വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്.
രക്ഷാപ്രവർത്തനം തുടരുകയാണ്.അമിത വേഗത്തില്‍ പാ‍ഞ്ഞുവന്ന ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ച് മറിഞ്ഞതായാണ് വിവരം. എന്നാല്‍ അമിത വേഗത്തില്‍ വളവില്‍ തിരിഞ്ഞാണ് ബൈക്കില്‍ ഇടിച്ചതെന്നും പറയുന്നു. വലിയ പാറമതിലും കെട്ടിടത്തിന്‍റെ ഭാഗവും വീണു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here