ചരിത്ര നേട്ടത്തിലേക്ക് ലയണൽ മെസ്സി
ലോകകപ്പിൽ അർജന്റീനയ്ക്കായി തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി കാഴ്ച വെക്കുന്നത്. ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക്ക് ഗോളുകളാണ് താരം നേടിയത്. ഇപ്പോഴിതാ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ അർജന്റീന ഓസ്ട്രിയയെ നേരിടുകയാണ്. മത്സരത്തിൽ തുടക്കത്തിൽ മെസ്സി പെനാൽറ്റി പാഴാക്കിയെങ്കിലും പിന്നീട് മനോഹരമായ ഒരു ഗോളിലൂടെ അർജെന്റീനയെ മെസ്സി മുന്നിൽ എത്തിച്ചിരിക്കുകയാണ്. ഇതോടെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മെസ്സി മാറി. ഇത് കൂടാതെ മൂന്ന് സുപ്രധാന റെക്കോർഡുകളാണ് മെസ്സി കരസ്ഥമാക്കിയത്.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയെ (16 ഗോളുകൾ) മറി കടന്നാണ് മെസ്സി ഒന്നാം സ്ഥാനം നേടിയത്. കൂടാതെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച ക്ലോസെയുടെ റെക്കോർഡിനൊപ്പം (17 വിജയങ്ങൾ) എത്താനും അർജന്‍റീനയ്ക്ക് ജയിച്ചാൽ മെസിക്ക് സാധിക്കും. തുടർച്ചയായി 6 ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടിയ ഫ്രാൻസിന്‍റെ ജസ്റ്റ് ഫോണ്ടെയ്ൻ, ബ്രസീലിന്‍റെ ജെയർസീഞ്ഞോ എന്നിവരുടെ എക്കാലത്തെയും മികച്ച റെക്കോർഡിനൊപ്പം മെസിയെത്തി.





























