Home Lifestyle Culture തിരുവനന്തപുരം കളക്ട്രേറ്റിൽ യോഗ ദിനാചരണം നടത്തി

തിരുവനന്തപുരം കളക്ട്രേറ്റിൽ യോഗ ദിനാചരണം നടത്തി

Advertisement

തിരുവനന്തപുരം:അന്താരാഷ്ട്ര യോഗ ദിനം തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് നടന്നു . ഡെപ്യൂട്ടി കളക്ടർ(എഡിഎം) നിസ എ യുടെ അധ്യക്ഷതയിൽ കൂടിയ ദിനാചരണ സമ്മേളനം ജില്ലാ കളക്ടർ അനു കുമാരി ഐ.എ.എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

പി ഐ ഡി സി, യോഗ & വെൽനസ് തയ്യാറാക്കിയ ‘കർമ്മപഥം’ എന്ന ന്യൂസ് ലെറ്റർ സബ്ബ് കളക്ടർ ആൽഫ്രഡ് ഐ എഎസ് ന് നൽകി ജില്ലാ കളക്ടർ പ്രകാശനം ചെയ്തു.
പി ഐ ഡി സി സെക്രട്ടറി കെ. അയ്യപ്പൻ നായർ ആമുഖ പ്രഭാഷണം നടത്തി. സബ്ബ് കളക്ടർ ആൽഫ്രഡ് ഐ എ എസ് അസിസ്റ്റൻ്റ് കളക്ടർ വിഷ്നോയ് ദിനേശ് ഐ എ എസ് ഹുസൂർ ശിരസ്തദാർ രാജി ആർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ദിവ്യ റ്റീ.എസ്. കളക്ടറേറ്റ് സ്റ്റാഫ് വെൽഫെയർ പ്രസിഡൻറ് വി. അജീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. പി ഐ ഡി സി പ്രസിഡൻ്റ് എം. ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു. യോഗ മാസ്റ്ററുടെ നേതൃത്വത്തിൽ അംഗങ്ങളുടെയും ജീവനക്കാരുടെയും സംയുക്ത യോഗ പരിശീലനങ്ങൾ നടന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here