28 C
Kollam
Monday 21st September, 2026 | 12:46:55 PM
Home News Breaking News ദളിത് യുവാവിനെ മർദിച്ച സംഭവം: ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ദളിത് യുവാവിനെ മർദിച്ച സംഭവം: ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: അടൂരിലെ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്‌ഐ ആർ. ശ്രീകുമാറിനെയും സിപിഒ വിപിൻ കുമാറിനെയുമാണ് ആദ്യഘട്ട നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്. കൂടുതൽ പൊലീസുകാർക്കെതിരെ അടുത്തഘട്ടത്തിൽ നടപടി സ്വീകരിക്കും. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘമാണ് 23-കാരനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചതെന്നാണ് പരാതി. അനിയനെ കണ്ടെത്താനെന്ന പേരിലാണ് യുവാവിനെ പൊലീസ് സംഘം വാഹനത്തിൽ കയറ്റിയത്. വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നതിനിടെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ക്രൂരമായി മർദിച്ചെന്നും പരാതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here