28 C
Kollam
Monday 21st September, 2026 | 12:25:59 PM
Home News Kerala സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു

സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു

തിരുവനന്തപുരം: വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു. പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂര്‍ മൊട്ടലുവിള ചാരുവിളവീട്ടില്‍ രാജുവിന്റേയും അഞ്ജുവിന്റേയും മൂത്ത മകന്‍ ശരണിനാണ് (11) വലത് കൈയിലെ മോതിര വിരലിന്റെ പകുതി ഭാഗം നഷ്ടമായത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്മയുടെ സഹോദരന്റെ ഓട്ടോറിക്ഷയില്‍ ഇരുന്ന് അനുജന്‍ വരുണുമൊത്ത് കളിക്കുകയായിരുന്നു ശരണ്‍. ഓട്ടോറിക്ഷയില്‍ നിന്നു ഇറങ്ങിയ വരുണാണ് തെരുവുനായ വരുന്നത് കണ്ടത്. നായയെ കണ്ട് ഭയന്ന കുട്ടി ചേട്ടനോട് വിവരം പറഞ്ഞ് ഓടിമാറി.



അതിനിടെ ഓട്ടോയില്‍ നിന്നു ഇറങ്ങിയ ശരണിന്റെ തുടയില്‍ നായ കടിച്ചു. നിലവിളിച്ച് നായയെ ആട്ടിപ്പായിക്കുന്നതിനിടെ മുന്നോട്ടു നീങ്ങിയ നായ തിരികെ വന്ന് കൈവിരലും കടിച്ചെടുക്കുകയായിരുന്നു. മുറിഞ്ഞു പോയ വിരല്‍ഭാഗം കണ്ടെത്താനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here