28 C
Kollam
Monday 21st September, 2026 | 11:39:24 AM
Home News Breaking News സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 14,270 രൂപയുമായി. കഴിഞ്ഞ ദിവസം 1,14,280 രൂപയായിരുന്നു പവന്‍ വില.

18 കാരറ്റ് സ്വര്‍ണത്തിന് പവന് 80 രൂപ കുറഞ്ഞ് 93,800 രൂപയായി. ഗ്രാമിന് 11,725 രൂപയുമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നതിന് പിന്നാലെയാണ് ഇന്നത്തെ നേരിയ ഇടിവ്.

ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ്. ട്രോയ് ഔണ്‍സിന് 4362 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. 15 ഡോളറിന്റെ ഇടിവാണുണ്ടായത്. വെള്ളി വില നേരിയ തോതില്‍ ഉയര്‍ന്ന് 66.36 ഡോളറായി.

LEAVE A REPLY

Please enter your comment!
Please enter your name here