കരുനാഗപ്പള്ളി: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ യുവതികളടക്കമുള്ള നാലംഗ സംഘത്തിന്റെ ആക്രമണം. ഡിവൈഎസ്പി സ്ക്വാഡിലെ പൊലീസുകാർക്കുനേരെയുണ്ടായ ആക്രമണത്തിൽ എസ്ഐ ജിനു സാരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജെറിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വധശ്രമക്കേസിലെ പ്രതി ജെറിൻ കരുനാഗപ്പള്ളിയിലുണ്ടെന്ന വിവരത്തെത്തുടർന്നാണ് ഡിവൈഎസ്പി സ്ക്വാഡിലെ പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിൽ ജെറിനും മൂന്ന് സ്ത്രീകളുമായിരുന്നു ഉണ്ടായിരുന്നത്. തങ്ങൾ പൊലീസുകാരാണെന്ന് അറിയിച്ചെങ്കിലും സംഘം ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോലീസുകാരെ ചുടുകട്ട കൊണ്ട് തലയ്ക്കടിക്കുകയും, സ്ത്രീകൾ ചേർന്ന് എസ്ഐ അടക്കമുള്ളവരെ ഇടിക്കുകയും കടിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പോലീസുകാരെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Home News Breaking News പോലീസുകാരെ ചുടുകട്ട കൊണ്ട് തലയ്ക്കടിച്ചു, സ്ത്രീകൾ ചേർന്ന് എസ്ഐ അടക്കമുള്ളവരെ ഇടിക്കുകയും കടിക്കുകയും ചെയ്തു…കൊല്ലത്ത് വധശ്രമക്കേസിലെ പ്രതിയെ...




























