26.4 C
Kollam
Monday 21st September, 2026 | 10:29:41 PM
Home News Breaking News തൂഫാൻ ഓപ്പറേഷനിടയ്ക്ക് പോലീസ് ഉദ്യോഗസ്ഥന് പരുക്ക്

തൂഫാൻ ഓപ്പറേഷനിടയ്ക്ക് പോലീസ് ഉദ്യോഗസ്ഥന് പരുക്ക്

തൃശൂർ. ചേലക്കരയിൽ തൂഫാൻ ഓപ്പറേഷനിടയ്ക്ക് പോലീസ് ഉദ്യോഗസ്ഥന് പരുക്ക്.ചേലക്കര പോലീസ് സ്റ്റേഷനിലെ സിപിഒ മനുവിനാണ് പരിക്കേറ്റത്.പുലാക്കോട് ഭാഗത്ത് വെച്ച് ലഹരി ഉപയോഗ സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്

പരിക്കേറ്റ മനുവിനെ ചേലക്കര താലൂക്ക് ആശുപത്രിയിലും, തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.മൂന്നു പ്രതികളിൽ രണ്ടുപേരെ പോലീസ് പിടികൂടി ഒരാൾ ഓടി രക്ഷപ്പെട്ടു.പുലാക്കോട് കുട്ടാടൻ സ്വദേശികളായ അരുൺ, സുബിൻ എന്നീ ആളുകളുടെ കയ്യിൽ നിന്നും ഏകദേശം ഒരു ഗ്രാമോളം വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി.