27.6 C
Kollam
Monday 21st September, 2026 | 06:08:17 PM
Home News Breaking News കെ എസ് ആർ ടി സി ബസ് വൺവേ തെറ്റിച്ച സംഭവത്തിൽ നടപടി

കെ എസ് ആർ ടി സി ബസ് വൺവേ തെറ്റിച്ച സംഭവത്തിൽ നടപടി

തിരുവനന്തപുരം.കോഴിക്കോട് കെ എസ് ആർ ടി സി ബസ് വൺവേ തെറ്റിച്ച സംഭവത്തിൽ നടപടി. ഡ്രൈവർ ഷാ, കണ്ടക്ടർ ഗോഡ് വിൻ രാജ് എന്നിവരെ സസ്പെൻഡ് ചെയ്തു.

ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. ജൂണ്‍നാലിനായിരുന്നു സംഭവം. രാമനാട്ടുകരക്ക് പോകുംവഴി സൂപ്പര്‍ഫാസ്റ്റിന് ഫാസ്ടാഗ് ബാലന്‍സില്ലെന്ന തിരിച്ചറിഞ്ഞ് ബസ് നിയമം തെറ്റിച്ച് എതിര്‍ട്രാക്കിലൂടെ മൂന്നു കിലോമീറ്റര്‍ ഓടിച്ച് സര്‍വീസ് റോഡിലെത്തിക്കുകയും പിന്നീട് മുന്നോട്ടുപോയി ടോള്‍ മറികടക്കുകയുമായിരുന്നു. ചെറിയ റോഡിലേക്കു കയറുവാനും ബസ് നിയമം തെറ്റിച്ചിരുന്നു. ഇതിന്‍റെ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ബസ് വൺ വേ തെറ്റിച്ച് ഓടിയത് 3കിലോമീറ്ററോളം. സ്പീഡ് ട്രാക്കിലൂടെയും ബസ് ഓടിച്ചെന്ന് കണ്ടെത്തൽ. ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന