27.5 C
Kollam
Sunday 20th September, 2026 | 03:42:19 AM
Home News Kerala നാദാപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 26 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയില്‍

നാദാപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 26 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയില്‍

കോഴിക്കോട് നാദാപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 26 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയില്‍.എടച്ചേരിയിലെ സ്വദേശി ജമീല (35) കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് കിഴക്കയിൽ ഹമീദ് (65) പിടിയിലായത്. കാസർകോട് മറ്റൊരു വിവാഹം കഴിച്ച് മത്സ്യവില്പനതൊഴിലാളിയായി കഴിയുകയായിരുന്നു. രണ്ടാമതൊരു വിവാഹം കഴിക്കാനായിരുന്നു ജമീലയെ കൊലപ്പെടുത്തിയത്.

2001 സെപ്റ്റംബർ 8നായിരുന്നു കൊലപാതകം.ജമീലയുടെ മക്കള് ഇടപെട്ടാണ് അറസ്റ്റ് നടന്നത്. പ്രതിയെ നാദാപുരത്ത് എത്തിച്ചു.