27.5 C
Kollam
Sunday 20th September, 2026 | 02:33:39 AM
Home News Breaking News നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്. വെള്ളിപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുറ്റിക്കാട്ടൂർ സുബിൻ നിവാസിൽ കെ എം ബാലകൃഷ്ണനാണ് മരിച്ചത്. റോഡരുകിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് അടുത്തേക്ക് വരുന്ന സമയത്ത് കാർ നിയന്ത്രണം വിട്ട് വന്ന് ബാലകൃഷ്ണനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.