Home News Local കുന്നത്തൂരിന്‍റെ വോട്ട് വിനിമയം എങ്ങനെ, കണക്ക് നോക്കാം

കുന്നത്തൂരിന്‍റെ വോട്ട് വിനിമയം എങ്ങനെ, കണക്ക് നോക്കാം

Advertisement

കുന്നത്തൂർ മണ്ഡലത്തിലെ ജനമനസ് ഇങ്ങനെ, കണക്കുകള്‍ പറയുന്നതിങ്ങനെ വോട്ട് വിനിമയം കണക്കുകള്‍ വായിക്കാം.

  1. കുന്നത്തൂർ
  2. കോവൂർ കുഞ്ഞുമോൻ (ആർഎസ്പി ലെനിനിസ്റ്റ് മാർകിസ്റ്റ്)
  3. ഉല്ലാസ് കോവൂർ (ആർഎസ്പി)
  4. രാജി പ്രസാദ് (ബിജെപി)
  5. ശശിധരൻ (എസ്‌യുസിഐ)
  6. മാന്തറ വേലായുധൻ (സ്വതന്ത്രൻ)
  7. നോട്ട

2011 നിയമസഭ പോളിങ് – 74.09 %
2016 നിയമസഭ പോളിങ് – 76.64 %
2021 നിയമസഭ പോളിങ് – 77.69 %

2026
വോട്ട് ചെയ്ത പുരുഷന്മാർ – 73,819
സ്ത്രീകൾ – 86,240
ട്രാൻസ്ജെൻഡേഴ്സ് – 1
ആകെ വോട്ട് ചെയ്തത് – 1,60,060
ആകെ വോട്ടർമാർ – 2,05,694
ആകെ പോളിങ് ശതമാനം – 77.81 %

∙ തദ്ദേശം 2025

യുഡിഎഫ്: 64,504
എൽഡിഎഫ്: 63,910
എൻഡിഎ: 32,918
യുഡിഎഫ് ഭൂരിപക്ഷം: 594

(യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ എന്ന ക്രമത്തിൽ)

ഈസ്റ്റ് കല്ലട: 5671, 5462, 2404
മൺറോതുരുത്ത്: 2412, 2624, 1320
കുന്നത്തൂർ: 4778, 5671, 4140
മൈനാഗപ്പള്ളി: 9954, 11185, 3950
പോരുവഴി: 5949, 5971, 4480
ശാസ്താംകോട്ട: 9053, 7827, 3691
ശൂരനാട് നോർത്ത്: 7361, 7285, 2915
ശൂരനാട് സൗത്ത്: 6633, 6069, 3232
വെസ്റ്റ് കല്ലട: 4820, 4457, 2255
പവിത്രേശ്വരം: 7873, 7359, 4531

കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ 10 ഗ്രാമപ്പഞ്ചായത്തുകളിൽ 6 ഗ്രാമപ്പഞ്ചായത്തുകൾ നേടി കുന്നത്തൂർ ഇടതുപക്ഷത്തിനൊപ്പം നിന്നു. വെസ്റ്റ് കല്ലട, മൺറോതുരുത്ത്, കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട എന്നീ പഞ്ചായത്തുകളിലാണ് എൽഡിഎഫ് ജയിച്ചത്. ശൂരനാട് നോർത്ത്, ശൂരനാട് സൗത്ത്, ഈസ്റ്റ് കല്ലട, പവിത്രേശ്വരം പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചു.

∙ ലോക്സഭ 2024

കൊടിക്കുന്നിൽ സുരേഷ് എംപി ഹാട്രിക് വിജയം നേടിയ ലോക്സഭ തിരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ ഇതാദ്യമായി എൽഡിഎഫ് ലീഡ് നേടി. എങ്കിലും ഇരുമുന്നണികൾക്കും വോട്ടുകൾ ചോർന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 8,934 വോട്ടുകളാണ് ഇടതുമുന്നണിക്ക് നഷ്ടമായത്. 43.13 ശതമാനം വോട്ട് 41.47 ശതമാനമായി കുറഞ്ഞു. യുഡിഎഫിനു 7,491 വോട്ടുകൾ നഷ്ടമാവുകയും വോട്ട് ശതമാനം 41.40 ശതമാനത്തിൽ നിന്ന് 40.55 ആയി കുറയുകയും ചെയ്തു. എന്നാൽ എൻഡിഎ നില മെച്ചപ്പെടുത്തി. 713 വോട്ടുകൾ അധികമായി നേടിയ ബിഡിജെഎസ് പ്രതിനിധി ബൈജു കലാശാല എൻഡിഎ വോട്ട് ശതമാനം 13.52 നിന്നും 15.4 ആക്കി ഉയർത്തി. എൽഡിഎഫ് 1,347 വോട്ടിന്റെ ലീഡ് നേടിയെങ്കിലും കുന്നത്തൂരിൽ വലിയ ലീഡ് ഉയർത്തി എൽഡിഎഫിന്റെ വിജയം ഉറപ്പാക്കാമെന്ന ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ വിഫലമാവുകയായിരുന്നു. പ്രതീക്ഷിച്ച ലീഡിന്റെ 10 % പോലും നേടാൻ സാധിച്ചില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here