26.6 C
Kollam
Sunday 20th September, 2026 | 04:52:33 AM
Home News Breaking News അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിൽ വാച്ചുമരം ആനക്കല്ലിന് സമീപം മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു

അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിൽ വാച്ചുമരം ആനക്കല്ലിന് സമീപം മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു

അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിൽ വാച്ചുമരം ആനക്കല്ലിന് സമീപം മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു.മരം വീണതിനെത്തുടർന്ന് പാതയോരത്തെ വൈദ്യുത പോസ്റ്റുകൾ തകരുകയും ചെയ്തു.റോഡിന് കുറുകെ വീണ മരം കാരണം അന്തർസംസ്ഥാന പാതയിൽ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

മലക്കപ്പാറ ഭാഗത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും വനപാതയിൽ കുടുങ്ങി.അപകടവിവരമറിഞ്ഞ് വനപാലകരും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.മരം മുറിച്ചുനീക്കിയും തകർന്ന വൈദ്യുത ലൈനുകൾ ക്രമീകരിച്ചും ഗതാഗതം പുനഃസ്ഥാപിച്ചു.

തകർന്ന വൈദ്യുത പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി. അധികൃതർ സ്വീകരിച്ചുവരികയാണ്.