26.6 C
Kollam
Sunday 20th September, 2026 | 06:02:41 AM
Home News Kerala അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് വീണ്ടും ആലോചിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് വീണ്ടും ആലോചിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്

തൃശൂര്‍.അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് വീണ്ടും ആലോചന. പെരിങ്ങൽകുത്ത് ഡാം സന്ദർശിച്ച് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. ” അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ആലോചനകൾ നടത്തുമെന്ന് വൈദ്യുതമന്ത്രി പറഞ്ഞു”. “അതിരപ്പിള്ളിയിൽ മറ്റൊരു ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉൾപ്പെടെ നേരത്തെ നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്”

ഇതൊരു വിവാദ വിഷയമാണ്. സർക്കാരും മുന്നണി നേതൃത്വവും ആലോചിച്ചു മാത്രമേ തീരുമാനമെടുക്കൂ. സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷമാണ്. അതിരപ്പിള്ളിയിൽ ഉള്ള ജലം കൃത്യമായി വിനിയോഗിക്കാൻ കഴിയുന്നില്ല. പദ്ധതി നിർവഹണത്തിൽ പോരായ്മകൾ ഉണ്ട് എന്നും സണ്ണി ജോസഫ്