27 C
Kollam
Friday 25th September, 2026 | 09:09:17 PM
Home News Kerala പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള തുടർ ചർച്ച,സണ്ണി ജോസഫ് ദില്ലിയിലേക്ക്

പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള തുടർ ചർച്ച,സണ്ണി ജോസഫ് ദില്ലിയിലേക്ക്

തിരുവനന്തപുരം. പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള തുടർ ചർച്ചകൾക്കായി ഇപ്പോഴത്തെ കെപിസിസി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് ദില്ലിയിലേക്ക്. നാളെ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. എത്രയും വേഗത്തിൽ പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്ന ആവശ്യം ആവർത്തിക്കുന്നതിനോടൊപ്പം കേരളത്തിലെ നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങളും ദേശീയ നേതൃത്വത്തെ അറിയിക്കും.

വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചാകും കെപിസിസി അധ്യക്ഷനെ സംബന്ധിച്ച വിശദ ചർച്ച നടക്കുക. ദില്ലിയിൽ എത്തുന്ന മന്ത്രിക്ക് വൈദ്യുതി മന്ത്രി എന്ന നിലയിൽ ഔദ്യോഗിക കൂടി കാഴ്ചയുണ്ട്. കേന്ദ്ര ഊർജ്ജമന്ത്രിയെയും നാളെ കാണുന്നുണ്ട്