27.7 C
Kollam
Sunday 20th September, 2026 | 01:15:59 AM
Home News Breaking News കുന്ദമംഗലത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

കുന്ദമംഗലത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

കോഴിക്കോട്. കുന്ദമംഗലത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കുഞ്ഞിമരക്കാരുടെ ഭാര്യ സൗദ ആണ് മരിച്ചത്.

രാവിലെ എട്ടരയോടെയാണ് അപകടം. അപകടത്തിൽ തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സൗദയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന ഭർത്താവ് കുഞ്ഞിമരക്കാരിനും
പരിക്കേറ്റു.