26.2 C
Kollam
Friday 18th September, 2026 | 06:51:41 AM
Home News Breaking News ട്രെയിനിൽ നിന്നും യാത്രക്കാരൻ തെറിച്ചു വീണു

ട്രെയിനിൽ നിന്നും യാത്രക്കാരൻ തെറിച്ചു വീണു

മലപ്പുറം.ട്രെയിനിൽ നിന്നും യാത്രക്കാരൻ തെറിച്ചു വീണു. പരപ്പനങ്ങാടിയിലാണ് സംഭവം.കണ്ണൂർ യശ്വന്ത്‌പൂർ എക്സ്പ്രസിൽ നിന്നുമാണ് യാത്രക്കാരൻ തെറിച്ചു വീണത്.പരിക്കേറ്റ തമിഴ്നാട് സ്വദേശി വിഗ് നേഷിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യാത്രക്കാരൻ പുറത്തേക്ക് തെറിച്ചു വീണെന്ന വിവരത്തെ തുടർന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തെരച്ചിലിലാണ് വിഗ്നേഷിനെ റെയിൽവേ ട്രാക്കിനു സമീപത്തു നിന്നും കണ്ടെത്തിയത്.