26.2 C
Kollam
Friday 18th September, 2026 | 07:05:33 AM
Home News Breaking News രാഷ്ട്രീയ സ്വാധീനമുള്ള ചിലരെ രക്ഷിക്കാൻ തന്നെ ബലിയാടാക്കുന്നു,മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയില്‍

രാഷ്ട്രീയ സ്വാധീനമുള്ള ചിലരെ രക്ഷിക്കാൻ തന്നെ ബലിയാടാക്കുന്നു,മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയില്‍

കൊച്ചി. നിതിന്‍ രാജിന്റെ ആത്മഹത്യ, മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയില്‍
നിതിൻ രാജിനോട് മുൻ വൈരാഗ്യം ഇല്ല എന്ന് ഹരജിയിൽ. ആത്മഹത്യയിലേക്ക് നയിക്കാനോ, പീഡിപ്പിക്കാനോ ഉള്ള മുൻ വൈരാഗ്യമില്ല, തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ല; പൂർണ്ണമായും അന്വേഷണവുമായി സഹകരിക്കാൻ തയ്യാർ, വസ്തുതകൾക്കപ്പുറത്ത് മാധ്യമ വിചാരണ നടക്കുന്നുണ്ട്. തനിക്കെതിരെ ചുമത്തിയ ജാതീയ അധിക്ഷേപം ഉൾപ്പെടെയുള്ള ആരോപണങ്ങൾ വാസ്തവ വിരുദ്ധം; അത്തരം കുറ്റങ്ങൾ നിലനിൽക്കില്ല

നിധിൻ രാജ് ഓൺലൈൻ ആപ്പിൽ നിന്ന് വായ്പ എടുത്തിരുന്നു.തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് വായ്പ നൽകിയവർ അധ്യാപികയെ ഭീഷണിപ്പെടുത്തി. പ്രിൻസിപ്പൽ മുറിയിൽ തൻ്റെ സാന്നിധ്യം ഇല്ല
നിധിൻ രാജ് മരിക്കുന്നതിന് മുൻപ് തനിക്കെതിരെ ഒരു പരാതിയും നൽകിയിട്ടില്ല.ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ല

രാഷ്ട്രീയ സ്വാധീനമുള്ള മറ്റു ചിലരെ രക്ഷിക്കാൻ തന്നെ ബലിയാടാക്കുന്നു എന്നും ഹരജിയിൽ