Home News Breaking News ടെൻഡറോ ക്വട്ടേഷനോ ധനവകുപ്പോ അനുമതിയോ ഇല്ലാതെ നടത്തിയത് കോടികളുടെ ഇടപാട്,ആരോഗ്യമന്ത്രി തലപ്പത്തുള്ള ആരോഗ്യ സൊസൈറ്റിയിൽ വ്യാപക...

ടെൻഡറോ ക്വട്ടേഷനോ ധനവകുപ്പോ അനുമതിയോ ഇല്ലാതെ നടത്തിയത് കോടികളുടെ ഇടപാട്,ആരോഗ്യമന്ത്രി തലപ്പത്തുള്ള ആരോഗ്യ സൊസൈറ്റിയിൽ വ്യാപക ചട്ടലംഘനങ്ങൾ

Advertisement

തിരുവനന്തപുരം. ആരോഗ്യമന്ത്രി തലപ്പത്തുള്ള ആരോഗ്യ സൊസൈറ്റിയിൽ വ്യാപക ചട്ടലംഘനങ്ങൾ.കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ ആണ് ക്രമക്കേടുകൾ കണ്ടെത്തിയത്.സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ

ടെൻഡറോ ക്വട്ടേഷനോ ധനവകുപ്പോ അനുമതിയോ ഇല്ലാതെ നടത്തിയത് കോടികളുടെ ഇടപാട്.പ്രവർത്തികൾ പൂർത്തിയാക്കിയ ശേഷം കരാർ തയ്യാറാക്കിയെന്നടക്കം ഓഡിറ്റിൽ കണ്ടെത്തി.സൊസൈറ്റിയുടെ സേവനങ്ങളെ പറ്റിയുള്ള പരസ്യം കൊടുക്കുന്നത് പ്രചാരം കുറഞ്ഞ പ്രസിദ്ധീകരണങ്ങളിലും തമിഴ്നാട്ടിലെ ദിനപത്രങ്ങളിലും

ലാബിലേക്കും ആശുപത്രികളിലേക്കും വിവിധ സ്ഥാപനങ്ങളിൽ നിന്ന് മൂന്ന് കോടി രൂപ മുടക്കി വാങ്ങിയ സാധനങ്ങൾക്ക് ടെൻഡർ വിളിച്ചതിന് രേഖയില്ല.പലയിടത്തും പർച്ചേസ് നടത്തിയത് ടെൻഡർ മാനദണ്ഡങ്ങൾ പാലിക്കാതെ.സൊസൈറ്റിയുടെ വാർഷിക കണക്കുകളും മുൻവർഷത്തെ നീക്കിയിരിപ്പ് കണക്കുകളും വ്യക്തതയില്ല.KHRWS ഏറ്റെടുക്കുന്ന മരാമത്ത് പ്രവർത്തനങ്ങളുടെ രജിസ്റ്ററും സൂക്ഷിച്ചിട്ടില്ല

സൊസൈറ്റിക്ക് കീഴിൽ വരുന്ന ചില സഹകരണ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാടക ഈടാക്കുന്നില്ല.ഓഡിറ്റിന് രേഖകൾ ആവശ്യപ്പെട്ടിട്ടും ഫയലുകൾ ഹാജരാക്കാതെ സൊസൈറ്റി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here