26.7 C
Kollam
Tuesday 15th September, 2026 | 11:53:16 PM
Home News Local കുറ്റിയിൽ മുക്കിൽ കാറും അമിതമായി റബ്ബർതടി കയറ്റി എത്തിയ ലോറിയും കൂട്ടി ഇടിച്ച് മൂന്ന് പേർക്ക്...

കുറ്റിയിൽ മുക്കിൽ കാറും അമിതമായി റബ്ബർതടി കയറ്റി എത്തിയ ലോറിയും കൂട്ടി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

ശാസ്താംകോട്ട:മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ കാറും ലോറിയും കൂട്ടി ഇടിച്ച് 3 പേർക്ക് പരിക്ക്.വെള്ളി വൈകിട്ട് അഞ്ചോടെയാണ് അപകടം.അമിതമായി റബ്ബർതടി കയറ്റി മൈനാഗപ്പള്ളി ഭാഗത്ത് നിന്ന് വന്ന ലോറി റെയിൽവേസ്‌റ്റേഷൻ റോഡിൽ നിന്ന് കുറ്റിയിൽ മുക്കിലേക്ക് വന്ന കാറിൽ ഇടിക്കുകയായിരുന്നു.ചെങ്ങന്നൂർ സ്വദേശികളായ കുടുംബമായിരുന്നു കാറിൽ ഉണ്ടായിരുന്നത്.കാറിൽ ഉണ്ടായിരുന്ന യുവതിക്കും 2 കുട്ടികൾക്കുമാണ് പരിക്കേറ്റത്.ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി അമിത വേഗതയിൽ വശം തെറ്റിച്ചാണ് വന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.അതിനോടൊപ്പം ഡ്രൈവർ മദ്യപിച്ച നിലയിലുമായിരുന്നു.അപകട സ്ഥലത്ത് നിന്നും ലോറി പെട്ടന്ന് എടുത്തു മാറ്റാൻ ശ്രമിച്ചതും അവിടെ നിന്ന് ഡ്രൈവർ രക്ഷപെടാൻ ശ്രമിച്ചതും പ്രദേശവാസികളുമായി വാക്കേറ്റത്തിന് കാരണമായി.ഉടൻ തന്നെ സ്ഥലത്ത് എത്തിയ പോലീസ് ലോറിയും ഡ്രൈവറേയും കസ്റ്റഡിയിൽ എടുത്തു.നിയന്ത്രണം വിട്ട് ലോറി മറിഞ്ഞിരുന്നങ്കിൽ വലിയ ദുരന്തം കാരണമാകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.