30.5 C
Kollam
Monday 14th September, 2026 | 10:47:19 AM
Home Lifestyle Health & Fitness ക്യാൻസർ വരുന്നതിനെ തടയാൻ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 4 പഴങ്ങൾ

ക്യാൻസർ വരുന്നതിനെ തടയാൻ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 4 പഴങ്ങൾ

ദൈനംദിന ജീവിതശൈലികളും ഭക്ഷണരീതികളുമെല്ലാം നമ്മുടെ ആരോഗ്യത്തെ നന്നായി സ്വാധീനിക്കാറുണ്ട്. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ ഇതാണ്.

മാങ്ങ
മാങ്ങയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് അനിയന്ത്രിതമായി കോശങ്ങൾ വളരുന്നതിനെ ചെറുക്കും.

നെല്ലിക്ക

നെല്ലിക്കയിൽ ആന്റിക്യാൻസർ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ക്യാൻസർ പോലുള്ള രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.

ചക്ക

ചക്കയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ക്യാൻസർ രോഗത്തെ ചെറുക്കാനും സഹായിക്കും.

ബ്ലാക്ക് പ്ലംസ്

ബ്ലാക്ക് പ്ലംസിൽ ധാരാളം ബയോആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ദോഷകരമായ കോശങ്ങളുടെ വളർച്ചയെ തടയും.