26.6 C
Kollam
Monday 21st September, 2026 | 08:54:09 PM
Home News Breaking News ബാറിലെ തര്‍ക്കം, എഴുപുന്നയിൽ യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു

ബാറിലെ തര്‍ക്കം, എഴുപുന്നയിൽ യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു

എഴുപുന്ന:ആലപ്പുഴ എഴുപുന്നയിൽ യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു. കുമ്പളങ്ങി സ്വദേശിയായ മുപ്പതുകാരൻ നിധിൻ കൃഷ്ണൻ ആണ് മരിച്ചത്. മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സംഭവം.

also read:

കൊലപാതകത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂർ എഴുപുന്നയിലെ പാലസ് ബാറിൽ കൂട്ടുകാർക്കൊപ്പം മദ്യപിക്കാൻ എത്തിയതാണ് നിധിൻ. കൂട്ടുകാർ മടങ്ങിയ ശേഷവും നിധിൻ ബാറിൽ തുടർന്നു. ഇതിനിടെ വാതിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ബാറിന് അകത്ത് വച്ചുണ്ടായ തർക്കം പുറത്തേക്കും നീണ്ടു. ബൈക്കിൽ മടങ്ങാൻ തുടങ്ങവേ നിധിന് നേരെ വീണ്ടും പ്രതികളുടെ മർദനമുണ്ടായി. പിന്നാലെ ബൈക്കിൽ നിന്ന് വലിച്ചു താഴെ ഇട്ടു.