25.8 C
Kollam
Friday 6th November, 2026 | 07:26:40 AM
Home News Breaking News മെത്താഫിറ്റമിൻ വിഴുങ്ങി, യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

മെത്താഫിറ്റമിൻ വിഴുങ്ങി, യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Advertisement

കോഴിക്കോട്.മെത്താഫിറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി തലയാട് സ്വദേശി റഫ്സിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തുന്നതിനിടെ യുവാവ് മയക്കുമരുന്ന് വിഴുങ്ങുകയായിരുന്നു. 0.20 ഗ്രാം മെത്താഫിറ്റമിൻ ആണ് റഫ്സിൻ വിഴുങ്ങിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ0.544 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു.