26.5 C
Kollam
Thursday 10th September, 2026 | 02:22:18 AM
Home News Breaking News പാളയത്തെ യുവാവിന്റെ കൊലപാതകം, വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ബിജുവിന്റെ പിതാവ്

പാളയത്തെ യുവാവിന്റെ കൊലപാതകം, വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ബിജുവിന്റെ പിതാവ്

കോഴിക്കോട്. പാളയത്തെ യുവാവിന്റെ കൊലപാതകം, വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ബിജുവിന്റെ പിതാവ്.പ്രതി ദീപക് മുമ്പ് രണ്ട് തവണ കൊലപാതകശ്രമം നടത്തിയെന്ന് ബിജുവിന്റെ പിതാവ് രാജൻ. ദീപക് പുറത്തിറങ്ങിയാൽ മൂന്ന് പേരെ കൂടി കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ്. ദീപകിന്റെ അമ്മയെയും രണ്ട് ബന്ധുക്കളെയും ലക്ഷ്യമിടാൻ സാധ്യതയെന്ന് രാജൻ

ദീപക് ചെറുപ്പം മുതലേ ലഹരിക്ക് അടിമയായിരുന്നു.പതിമൂന്ന് വയസ് മുതൽ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് രാജൻ. ലഹരിയുടെ വീര്യം പരിശോധിക്കാൻ തന്റെ പശുവിന് ലഹരി നൽകിയെന്നും രാജൻ. ലഹരി നൽകിയതോടെ പശു അക്രമാസക്തമായി. ദീപകിനെതിരെ കർശന നടപടി വേണമെന്ന് കുടുംബത്തിന്റെ ആവശ്യം. പ്രതി ദീപകിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും