26.4 C
Kollam
Friday 6th November, 2026 | 08:22:07 AM
Home News Breaking News അട്ടപ്പാടിയിൽ പണി തീരാത്ത വീട് വീണു തകർന്ന് മരിച്ച സഹോദരങ്ങളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും

അട്ടപ്പാടിയിൽ പണി തീരാത്ത വീട് വീണു തകർന്ന് മരിച്ച സഹോദരങ്ങളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും

Advertisement

പാലക്കാട്. അട്ടപ്പാടിയിൽ പണി തീരാത്ത വീട് വീണു തകർന്ന് മരിച്ച സഹോദരങ്ങളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. അഗളി ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും. കരുവാര ഊരിൽ വെചാകും സംസ്കാരം. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിർമാണം പാതി നിലച്ച വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന ആദിയുടേയും അജ്നേഷിന്റെയും ബന്ധുവായ അഭിനയയുടെയും ശരീരത്തിലേക്ക് കോൺഗ്രീറ്റ് ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുമ്പ് സഹോദരങ്ങൾ മരണപ്പെട്ടിരുന്നു. 6 വയസുകാരി അഭിനയ കോട്ടതറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്..