29.9 C
Kollam
Sunday 20th September, 2026 | 10:37:42 AM
Home News Breaking News ഓപ്പറേഷൻ തണ്ടർ:നിരവധി ക്രിമിനൽ കേസുകളിലെ പ്രതി എം ഡി എം എയുമായി കോവൂരിൽ പിടിയിൽ

ഓപ്പറേഷൻ തണ്ടർ:നിരവധി ക്രിമിനൽ കേസുകളിലെ പ്രതി എം ഡി എം എയുമായി കോവൂരിൽ പിടിയിൽ

ശാസ്‌താംകോട്ട:ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി ശാസ്താംകോട്ട എക്സൈസ്  റേഞ്ച് ഇൻസ്‌പെക്ടർ എസ്.ഷഫീക്കിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി 130.762 ഗ്രാം എംഡിഎംഎയുമായി കോവൂരിൽ പിടിയിൽ.കാർത്തികപ്പള്ളി വില്ലേജിൽ ശ്രീമന്ദിരം വീട്ടിൽ അതുൽ ദേവ് (29) ആണ് പിടിയിലായത്.

രാത്രികാല വാഹന പരിശോധനയ്ക്കിടെ മൈനാഗപ്പള്ളി തോപ്പിൽമുക്ക് പേരൂർ ജംഗ്ഷനിൽ നിന്നുമാണ് ഇയ്യാളെ പിടികൂടിയത്.ഇയ്യാൾ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എൻഡിപിഎസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സജുകുമാർ.റ്റി,പ്രിവന്റ്റീവ് ഓഫീസർ (ഗ്രേഡ്) വിജു.സി.എ,സിഇഒമാരായ പ്രേംരാജ്.ആർ,നിഷാദ്.എസ്,സുജിത് കുമാർ എം.എസ്,അതുൽ കൃഷ്ണൻ, വിനീഷ്. വി.ജി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.