27.8 C
Kollam
Sunday 20th September, 2026 | 09:24:55 AM
Home News Breaking News മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്;കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്ന് ജസ്റ്റിസ് എ. ബദറുദീൻ്റെ മുന്നറിയിപ്പ്

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്;കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്ന് ജസ്റ്റിസ് എ. ബദറുദീൻ്റെ മുന്നറിയിപ്പ്

കൊച്ചി: വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയായ കേസിൽ റിപ്പോർട്ട് നൽകാത്തതിൽ അതൃപ്തി രേഖപ്പെടുത്തി കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരനെ മാറ്റുമെന്ന് ജസ്റ്റിസ് എ. ബദറുദീൻ മുന്നറിയിപ്പ് നൽകി.

നിരന്തരം നിർദ്ദേശിച്ചിട്ടും റിപ്പോർട് നൽകുന്നില്ലെന്ന് കോടതി വിമർശിച്ചു. മൈക്രോ ഫിനാൻസ് കേസിൽ റിപ്പോർട്ട് വൈകുന്നതിൽ കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ കോടതി അന്വേഷണ സംഘത്തെ പരിഹസിച്ചിരുന്നു. തുടർ നടപടിയില്ലാത്തത് എന്തുകൊണ്ടാണെന്ന് പ്രതിയുടെ പേര് കേൾക്കുമ്പോൾ നാട്ടുകാർക്കെല്ലാം അറിയാമെന്നായിരുന്നു കോടതിയുടെ പരിഹാസം.