24.4 C
Kollam
Wednesday 5th August, 2026 | 06:29:48 AM
Home News Breaking News തന്ത്രങ്ങൾ കോടതിയോട് വേണ്ട; കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ മുഹമ്മദ് ഹനീഷ് തിങ്കളാഴ്ച നേരിട്ട്...

തന്ത്രങ്ങൾ കോടതിയോട് വേണ്ട; കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ മുഹമ്മദ് ഹനീഷ് തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കേണ്ടി വരുമെന്നും കോടതി പറഞ്ഞു. പ്രോസിക്യുഷന്‍ അനുമതിയില്‍ വ്യവസായ വകുപ്പിന്റെ പുതിയ സെക്രട്ടറി ജൂലൈ ഒമ്പതിനകം തീരുമാനം എടുക്കണം. ഇതിനായി പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെയും കേസില്‍ കക്ഷിച്ചേര്‍ത്തു.

തിങ്കളാഴ്ച കോടതിയില്‍ ഹാജരാകണമെന്നും ഇല്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇന്ന് മുഹമ്മദ് ഹനീഷ് കോടതിയില്‍ ഹാജറായിരുന്നില്ല. ബഡ്ജറ്റിന്റെ തിരക്കിലാണ് എന്നായിരുന്നു കോടതിയില്‍ ഹനീഷ് അറിയിച്ചത്. പ്രതികള്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ അനുമതിയില്‍ ഇനി സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

തന്ത്രങ്ങള്‍ കോടതിയോട് വേണ്ടെന്നും ജസ്റ്റിസ് എ ബദറുദ്ധീന്‍ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ഹാജരാകണം. ഇല്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടി വരും. ജൂലൈ ഒമ്പതിനുള്ളില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന് നിര്‍ദേശം നല്‍കി. ഇനി സമയം അനുവദിക്കാനാവില്ല. പ്രോസിക്യൂഷന്‍ അനുമതി നല്‍കയില്ലെങ്കില്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നുമാണ് ഹൈക്കോടതി മുന്നറിയിപ്പ്. അറസ്റ്റ് അടക്കമുള്ള നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.