26.1 C
Kollam
Saturday 15th August, 2026 | 10:13:32 PM
Home News Breaking News കൊല്ലത്ത് മകളെ സ്കൂളിൽ കൊണ്ടുവിടാൻ സ്കൂട്ടറിൽ പോയ മാതാവിന് കാറിടിച്ച് ദാരുണാന്ത്യം

കൊല്ലത്ത് മകളെ സ്കൂളിൽ കൊണ്ടുവിടാൻ സ്കൂട്ടറിൽ പോയ മാതാവിന് കാറിടിച്ച് ദാരുണാന്ത്യം

പത്തനാപുരം : അമിതവേഗതയിൽ എത്തിയ കാറിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച  യുവതിക്ക് ദാരുണാന്ത്യം. കുന്നിക്കോട്
കല്ലൂർകോണം ശ്രീലക്ഷ്മി നിലയത്തിൽ ബാഹുലേയൻ്റെ ഭാര്യ അശ്വതി (35)യാണ് മരണപ്പെട്ടത്
കുന്നിക്കോട്- പട്ടാഴി പാതയിൽ  പ്ലാമൂട്ടിൽ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 8 മണിയോടെയാണ് അപകടം സംഭവിച്ചത്. കുന്നിക്കോട് ഭാഗത്ത്  നിന്നും തലവൂർ ദേവിവിലാസം സ്കൂളിൽ പഠിക്കുന്ന  മകളെ  കൊണ്ടുവിടാൻ പോകവെയാണ് എതിർ ദിശയിൽ വന്ന കാർ അശ്വതിയുടെ ഇരുചക്രവാഹനത്തെ ഇടിച്ച് തെറിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾ ദിയക്കും പരിക്കേറ്റിട്ടുണ്ട്. മകൻ. ബിത്തു