27.7 C
Kollam
Sunday 20th September, 2026 | 01:14:54 AM
Home News Kerala 100 ലിറ്റർ കോടയും, 2 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ

100 ലിറ്റർ കോടയും, 2 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ

പുനലൂർ :ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി പുനലൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ്  ഇൻസ്പെക്ടർ രാജീവ്.കെ യുടെ നേതൃത്വത്തിൽ ഇടമൺ,തോണിച്ചാൽ, ബേബിച്ചാൻ കോളനി ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 100  ലിറ്റർ കോടയും, 2 ലിറ്റർ ചാരായവുമായി പുനലൂർ താലൂക്കിൽ ഇടമൺ വില്ലേജിൽ തോണിച്ചാൽ ദേശത്ത് സജിഭവനത്തിൽ  ഗോപാലൻ ആചാരി മകൻ രംഗനാഥൻ എന്നയാളെ അറസ്റ്റ് ചെയ്ത് ഒരു അബ്കാരി കേസ് എടുത്തിട്ടുള്ളതാണ്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

പരിശോധനയിൽ അസിസ്റ്റൻ്റെ എക്സൈസ് ഇൻസ്പെക്ടർ മാരായ  പ്രദീപ് കുമാർ.ബി, പ്രേംനസീർ.എസ്,അൻസാർ.എ,സിവിൽ എക്സൈസ് ഓഫീസർ  ഹരിലാൽ.S, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജീഷ്ലാൽ എന്നിവർ പങ്കെടുത്തു.