26.5 C
Kollam
Thursday 5th November, 2026 | 12:27:21 AM
Home News Breaking News അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസ്: ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും പ്രതി; കൂടുതൽ പേരെ...

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസ്: ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും പ്രതി; കൂടുതൽ പേരെ പ്രതിചേർത്തു

Advertisement

അടൂർ: പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതിചേർത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെനി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരും കേസിൽ പ്രതികളാണ്. കേസിൽ അതിക്രമിച്ചുകയറൽ വകുപ്പും പൊലീസ് കൂട്ടിച്ചേർത്തു. ഇതോടെ കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
നേരത്തെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിന് ഇന്ന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി പൊലീസ് അന്വേഷണം ശക്തമാക്കിയത്.
പുതുതായി പ്രതിചേർക്കപ്പെട്ടവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും റിപ്പോർട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here