അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ ശ്രീനാദേവി കുഞ്ഞമ്മയെ തള്ളി മുഖ്യമന്ത്രി. പോലീസ് സ്റ്റേഷന് അകത്ത് കയറിയുള്ള ഒരു പരിപാടിയും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി. ആക്രമണ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിന് കോടതിജാമ്യം അനുവദിച്ചു. അടൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാവിശദമായ വാദം കേട്ടശേഷമാണ് കോടതി പ്രതിക്ക് ജാമ്യമനുവദിച്ചത്.
ജൂലൈ 11ന് അടൂർ പോലീസ് സ്റ്റേഷനിൽ നടന്ന അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു കേസിൽ പ്രതി ചേർക്കപ്പെട്ട മുഴുവൻപേരെയും അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ തീരുമാനം. പ്രതികൾക്കെതിരായ നടപടികളുമായി മുന്നോട്ടു പോകാൻ ആഭ്യന്തരമന്ത്രിയും ഒടുവിൽ മുഖ്യമന്ത്രിയും പച്ചക്കൊടി വീശി. സ്റ്റേഷനിൽ അതിക്രമം നടത്തിയവരെ മുഖ്യമന്ത്രി തന്നെ തള്ളി
പോലീസ് സ്റ്റേഷനിലെ അതിക്രമത്തിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന് ഡിജിപിയും പോലീസിന് നിർദേശം നൽകിയതിന് പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് അടൂർപോലീസ് കടന്നത്. കണ്ടാലറിയാവുന്ന 20 പേരിൽ ആദ്യ അറസ്റ്റ് ആയിരുന്നു അഞ്ചാം പ്രതി ജയകൃഷ്ണൻ പള്ളിക്കലിന്റേത്. ഇന്നലെ രാത്രിയിൽ അറസ്റ്റ് ചെയ്ത ജയകൃഷ്ണനെ ഇന്ന് ഉച്ചയോടെയാണ് അടൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
മുൻകൂട്ടി തീരുമാനിച്ച് പോലീസ് സ്റ്റേഷനിൽ പ്രതികൾ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പോലീസുകാരനെ ആക്രമിച്ചത് ഒന്നാം പ്രതി ഷിബു ഉണ്ണിത്താൻ മാത്രമാണെന്നും ജയകൃഷ്ണൻ മർദ്ദിച്ചതായ് പോലീസുകാരൻ പറഞ്ഞിട്ടില്ലന്നും പ്രതിഭാഗം വാദിച്ചു. പോലീസ് നിരപരാധികളെ പ്രതിയാക്കുകയായിരുന്നുവെന്നും സംഭവം നടന്ന് നാലു മാസത്തിനുശേഷം ഇപ്പോൾ കേസ് ഉയർത്തിയതിന് പിന്നിൽ സി പി എം സമ്മർദ്ദമാണെന്നും പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബിജു വർഗ്ഗീസ്
പറഞ്ഞു
അതേ സമയം, ശ്രീനാദേവി കുഞ്ഞമ്മയെ അറസ്റ്റ് ചെയ്യാൻ തക്ക വകുപ്പുകൾ നിലവിലില്ലെന്നാണ് സൂചന. അതിനാൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി എഫ് ഐ ആർ പരിഷ്കരിക്കാനാണ് സാധ്യത.



























