26.5 C
Kollam
Thursday 5th November, 2026 | 12:27:12 AM
Home News Breaking News വറ്റ മത്സ്യം കഴിച്ച് ചികിത്സയിലായിരുന്ന 40കാരൻ മരിച്ചു

വറ്റ മത്സ്യം കഴിച്ച് ചികിത്സയിലായിരുന്ന 40കാരൻ മരിച്ചു

Advertisement

തിരുവനന്തപുരം: വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. വർക്കല ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം.
സുധീറും കുടുംബവും മറ്റൊരു ബോട്ടിൽ ലഭിച്ച മത്സ്യം വാങ്ങിയാണ് ഭക്ഷിച്ചത്. തുടർന്ന് ഒക്ടോബർ 28ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും അവിടെനിന്ന് ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കും മാറ്റി. ഇന്ന് രാവിലെയായിരുന്നു മരണം.

LEAVE A REPLY

Please enter your comment!
Please enter your name here