Home News Breaking News മാസപ്പടിക്കേസ്; വീണ ടിയുടെ ബാങ്ക് ലോക്കർ ഇഡി പരിശോധിച്ചു

മാസപ്പടിക്കേസ്; വീണ ടിയുടെ ബാങ്ക് ലോക്കർ ഇഡി പരിശോധിച്ചു

Advertisement

തിരുവനന്തപുരം:
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ബാങ്ക് ലോക്കർ ഇഡി പരിശോധിച്ചു . തി​രു​വ​ന​ന്ത​പു​രം എം​ജി റോ​ഡി​ലെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലാ​ണ് പ​രി​ശോ​ധ​ന ന​ടന്നത്. വീണയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കേ​സി​ൽ വീ​ണ അ​ട​ക്ക​മു​ള്ള​വ​രെ ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി കൊ​ച്ചി​യി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു.

ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റ് അ​ട​ക്ക​മു​ള്ള​വ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഭാ​ഗി​ക​മാ​യ രേ​ഖ​ക​ൾ മാ​ത്ര​മാ​ണ് ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ലോ​ക്ക​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത് തു​റ​ന്ന് പ​രി​ശോ​ധി​ച്ചത്. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലെ അ​ട​ക്കം വീ​ണ​യു​ടെ മൂ​ന്ന് അ​ക്കൗ​ണ്ടു​ക​ളും നേ​ര​ത്തേ ഇ​ഡി മ​ര​വി​പ്പി​ച്ചി​രു​ന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here