തിരുവനന്തപുരം: പട്ടാപ്പകല്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ ബലാത്സംഗശ്രമം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം നടന്നത്. 22കാരിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് അജിത് രാജ്, അശോകന്‍ എന്നിവര്‍ കാറില്‍ കയറ്റി. തുടര്‍ന്നായിരുന്നു ബലാത്സംഗ ശ്രമം. ഇതിനിടെ യുവതി ഡോര്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ ശ്രമിക്കുകയും പ്രതികള്‍ കാര്‍ നിര്‍ത്തുകയും ചെയ്തു. ഇതോടെ യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായികുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി; 22കാരിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ട് പേര്‍ അറസ്റ്റിൽ
ഉഷ്ണ തരംഗ സാധ്യത: ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ
കൊല്ലം: ജില്ലയിൽ കടുത്ത ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടർ എൻ.ദേവിദാസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഏപ്രിൽ 24 ന് അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, ഏപ്രിൽ 25, 26 തീയതികളിൽ 39 വരെയും ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.
ഉയർന്ന താപനില കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഏപ്രിൽ 29 വരെ എല്ലാ സ്വകാര്യ ട്യൂഷൻ ക്ലാസുകൾക്കും അവധിക്കാല ക്ലാസുകൾക്കും ക്യാമ്പുകൾക്കും നിരോധനം ഏർപ്പെടുത്തി. കുട്ടികൾ നേരിട്ട് പങ്കെടുക്കുന്ന ക്ലാസുകൾക്കാണ് ബാധകം. പകൽ സമയം പുറം ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് തൊഴിൽ വകുപ്പ് ഉറപ്പുവരുത്തണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർ, അതിഥി തൊഴിലാളികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ എന്നിവർക്ക് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയും വേണം. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
സൂര്യാഘാതം, ചൂട് മൂലമുള്ള രോഗങ്ങൾ എന്നിവ നേരിടാൻ മെഡിക്കൽ കോളജ് ഉൾപ്പടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായിരിക്കണം. ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങൾ അതത് ദിവസം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി പങ്കുവെക്കണം. പ്രധാന ട്രാഫിക് സിഗ്നലുകളിലും മാർക്കറ്റുകളിലും ഗ്രീൻ ഷെയ്ഡ് നെറ്റുകൾ സ്ഥാപിച്ച് തണലൊരുക്കാനും പൊതുസ്ഥലങ്ങളിൽ തണ്ണീർപ്പന്തലുകൾ വഴി ശുദ്ധജല വിതരണം ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഉൾനാടൻ, ആഴക്കടൽ മത്സ്യത്തൊഴിലാളികൾ പകൽ 11 മുതൽ 3 വരെയുള്ള സമയം നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം.
ഇതേസമയത്ത് പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരത്തിൽ വെയിലേൽക്കുന്നതും പൂർണ്ണമായും പൊതുജനങ്ങളും ഒഴിവാക്കണം. തീപിടുത്ത സാധ്യത മുൻനിർത്തി അഗ്നിരക്ഷാ സേനയും വന്യമൃഗ ആക്രമണങ്ങൾ നേരിടാൻ വനം വകുപ്പും സദാ സജ്ജമായിരിക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു.
ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് അതിജീവിത: രാഷ്‌ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും നിവേദനം നല്‍കി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ അതിജീവിത രംഗത്തെത്തി. ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് രാഷ്‌ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും നല്‍കിയ നിവേദനത്തില്‍ അതിജീവിത ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡിലെ നിയമ വിരുദ്ധ പരിശോധനയില്‍ ഹണി എം വര്‍ഗീസ് ഭാഗമാണെന്ന് നിവേദനത്തില്‍ സൂചിപ്പിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത സമാന നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് നിവേദനത്തില്‍ അതിജീവിത പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതായും നടി നിവേദനത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത നിവേദനം നല്‍കിയത്.ഹണി എം വര്‍ഗീസുള്‍പ്പെടെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാനായിരുന്നു ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ.
വനിത ജഡ്ജി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടതിന് പിന്നാലെ 2019ലാണ് അന്ന് സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസിനെ നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്. നീണ്ട വിചാരണയ്‌ക്ക് ശേഷം 2025 ഡിസംബര്‍ എട്ടിന് കേസില്‍ വിധി പ്രഖ്യാപിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് ഇടപെട്ട ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചപ്പോൾ എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെ നാല് പേരെ വെറുതെ വിട്ടു.
പള്ളികളിൽ സ്ത്രീ പ്രവേശനത്തിന് വിലക്കില്ല; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി
പള്ളികളിൽ സ്ത്രീ പ്രവേശനത്തിന് വിലക്കില്ല; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തിനിയമ ബോർഡ്
ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് യാതൊരുവിധ മതപരമായ വിലക്കുകളുമില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തിനൊപ്പം പരിഗണിക്കുന്ന വിവിധ മതപരമായ അവകാശ ഹർജികളിലാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്.
പ്രവാചക വചനം ഉദ്ധരിച്ച് വാദം
പള്ളികളിൽ വരുന്നതിൽ നിന്ന് സ്ത്രീകളെ തടയരുതെന്ന് പ്രവാചകൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതായി ബോർഡിന്റെ അഭിഭാഷകൻ എം.ആർ. ഷംഷാദ് കോടതിയിൽ പറഞ്ഞു. സ്ത്രീകൾക്ക് വീട്ടിലിരുന്ന് പ്രാർത്ഥിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ പള്ളിയിൽ വരണമെന്നുണ്ടെങ്കിൽ അതിന് തടസ്സമില്ല. പള്ളികളിൽ ദർഗകളിലേത് പോലെ ശ്രീകോവിൽ സങ്കൽപ്പമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
“എല്ലാവരും പള്ളിയിലേക്ക് പോയാൽ കുട്ടികളെ ആര് നോക്കും എന്നതാണോ സ്ത്രീകൾ വീട്ടിൽ പ്രാർത്ഥിച്ചാൽ മതിയെന്ന് പറയുന്നതിന് പിന്നിലെ കാരണം?” – ജസ്റ്റിസ് അഹ്സാനുദ്ദിൻ അമാനുള്ള ചോദിച്ചു.
കോടതിയുടെ നിരീക്ഷണങ്ങൾ
വ്യക്തിപരമായ വിശ്വാസങ്ങളിൽ കോടതികൾ ഇടപെടരുതെന്ന ശശി തരൂർ എം.പിയുടെ നിലപാട് അഭിഭാഷകർ ഉദ്ധരിച്ചപ്പോൾ, അത് തരൂരിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമായി കാണാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
വാട്സാപ്പ് യൂണിവേഴ്സിറ്റി വേണ്ട
വാദപ്രതിവാദങ്ങൾക്കിടയിൽ വിവരങ്ങളുടെ ഉറവിടത്തെ സംബന്ധിച്ച് ജസ്റ്റിസ് ബി.വി. നാഗരത്ന നടത്തിയ പരാമർശം ശ്രദ്ധേയമായി. വിവരങ്ങൾ ഏത് ഉറവിടത്തിൽ നിന്നായാലും സ്വീകരിക്കണമെന്ന അഭിഭാഷകരുടെ വാദത്തോട് പ്രതികരിക്കവേ, “വാട്സാപ്പ് യൂണിവേഴ്സിറ്റി”യിൽ നിന്നുള്ള വിവരങ്ങൾ കോടതിക്ക് സ്വീകരിക്കാൻ കഴിയില്ലെന്ന് അവർ കർശനമായി പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് ഈ ഹർജികളിൽ വാദം കേൾക്കുന്നത്. ഏപ്രിൽ 28-ന് കേസിൽ വീണ്ടും വാദം തുടരും.
ഭീതി വിതച്ച് പാമ്പുകൾ, എട്ടു വയസ്സുകാരനും വീട്ടമ്മയ്ക്കും ദാരുണാന്ത്യം, പാമ്പ് കടി: അഞ്ചുപേർ ചികിത്സയിൽ
class=”location”>തിരുവനന്തപുരം:
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പാമ്പ് കടിയേറ്റ് എട്ടു വയസ്സുകാരനും വീട്ടമ്മയും മരിച്ചു
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ദീലിപിന്റെ മകൻ ദിക്ഷാൽ (8), കായംകുളം ചേരാവള്ളി സ്വദേശിനി സെലീന (42) എന്നിവരാണ് മരിച്ചത്. ഇവർക്ക് പുറമെ കുട്ടികളടക്കം അഞ്ചുപേർക്ക് കൂടി പാമ്പ് കടിയേറ്റതായാണ് വിവരം.
ഉറക്കത്തിനിടെ മരണം കവർന്ന ദിക്ഷാൽ
ചിറയിൻകീഴ് ആറ്റൂർമൂല സ്വദേശിയായ ദിക്ഷാലിന് തറയിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. പുലർച്ചെ കാലിന് വേദന അനുഭവപ്പെട്ട് കുട്ടി ഉണരുകയായിരുന്നു. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം നൽകാൻ വൈകിയതായി ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാർക്കര ശ്രീചിത്തിരവിലാസം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദിക്ഷാൽ.
വിവാഹ സൽക്കാരത്തിന് എത്തിയ സെലീനയ്ക്ക് ദാരുണാന്ത്യം
കായംകുളം ചേരാവള്ളി സ്വദേശിനി സെലീന ബന്ധുവീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഏഴരയോടെ വീടിന് പുറത്തുവെച്ചാണ് പാമ്പ് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി അഞ്ചുപേർക്ക് കൂടി പാമ്പ് കടിയേറ്റ വാർത്തകൾ പുറത്തുവരുന്നുണ്ട്. കഠിനംകുളം സ്വദേശികളായ അശ്വതി (32), ദുർഗ (17) എന്നിവരടക്കമുള്ളവർ ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
പാമ്പുകളെ അകറ്റാൻ ജാഗ്രത വേണം; മുൻകരുതൽ നിർദ്ദേശങ്ങളുമായി വാവ സുരേഷ്
പാമ്പുകളെ അകറ്റാൻ ജാഗ്രത വേണം; മുൻകരുതൽ നിർദ്ദേശങ്ങളുമായി വാവ സുരേഷ്
Friday, 24 April 2026
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സ്നേക്ക് മാസ്റ്റർ വാവ സുരേഷ് മുന്നറിയിപ്പ് നൽകി.
വീടിനുള്ളിലെ സുരക്ഷ
- സന്ധ്യാസമയത്ത് മുൻവാതിലോ പിൻവാതിലോ തുറന്നിടരുത്.
- സിങ്ക്, ബാത്റൂം, വാഷിംഗ് മെഷീൻ വേസ്റ്റ് പൈപ്പുകൾ പോകുന്ന വിടവുകൾ എം-സീൽ ഉപയോഗിച്ച് അടയ്ക്കണം.
- ചെടിച്ചട്ടികൾ തറയിൽ വയ്ക്കാതെ സ്റ്റാൻഡുകളിൽ ഉയർത്തി വയ്ക്കുക.
രാത്രികാല ശ്രദ്ധ
- തറയിൽ പായയോ ബെഡ്ഷീറ്റോ വിരിച്ച് കിടന്നുറങ്ങുന്നത് ഒഴിവാക്കുക.
- കട്ടിൽ ഭിത്തിയോടോ ജനലിനോടോ ചേർത്തിടരുത്.
- പുറത്തിറങ്ങുമ്പോൾ ദൂരേക്ക് വെളിച്ചം ലഭിക്കുന്ന ടോർച്ച് ഉപയോഗിക്കുക.
വീട്ടുപരിസരം
- തെങ്ങിൻ തോലുകൾ, ചപ്പിലകൾ, പഴയ ഇഷ്ടികകൾ എന്നിവ കൂട്ടിയിടരുത്.
- തൊഴിലുറപ്പ് ജോലിക്കിടെ ചപ്പിലകൾ കൈകൊണ്ട് വാരാതെ മുപ്പല്ലിയോ മറ്റോ ഉപയോഗിക്കുക.
പ്രഥമശുശ്രൂഷ
- കടിയേറ്റ ആളിന് ധൈര്യം നൽകുക, ഒരിടത്ത് ഇരുത്തുക.
- നടക്കാനോ ഓടാനോ അനുവദിക്കരുത്.
- മുറിവിൽ നിന്ന് 10 ഇഞ്ച് മുകളിൽ അധികം മുറുക്കാതെ തുണി കൊണ്ട് കെട്ടുക.
- ടു വീലറുകൾ ഒഴിവാക്കി, വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിൽ വേഗം എത്തിക്കുക.
ഓടുന്ന ട്രെയിനിൽ നിന്നും യാത്രക്കാരനെ അടിച്ചു വീഴ്ത്തി സ്വർണമാലയും മൊബൈലുകളും കവർന്ന കേസിലെ പ്രതിയെയും സഹായിയെയും റെയിൽ വേ പോലീസ് പിടികൂടി
ആലുവ. ഓടുന്ന ട്രെയിനിൽ നിന്നും യാത്രക്കാരനെ അടിച്ചു വീഴ്ത്തി സ്വർണമാലയും മൊബൈലുകളും കവർന്ന കേസിലെ പ്രതിയെയും സഹായിയെയും റെയിൽ വേ പോലീസ് പിടികൂടി . പത്തനാപുരം സ്വദേശി ചാർളി എന്നറിയപ്പെടുന്ന സുകേഷും സഹായി എബിയും ആണ് പിടിയിലായത്. ഈ മാസം ആറാം തീയതിയാണ് തൃശൂർ കൊരട്ടി സ്വദേശി സുനിൽ കുമാറിനെ ആക്രമിച്ച് കവർച്ച നടത്തിയത്
എട്ട് വർഷമായി എറണാകുളത്ത് ജോലി ചെയ്യുന്ന സുനിൽ കുമാർ എറണാകുളം ഗുരുവായൂർ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരനാണ് …. ആറാഠ തീയതി പതിവ് പോലെ ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചപ്പോഴാണ് സുനിലിന് നേരെ ആക്രമണം ഉണ്ടായത് . ആലുവ സ്റ്റേഷനിൽ നിന്നും ട്രയിൻ നീങ്ങി തുടങ്ങിയപ്പോൾ , വാതിലിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന സുനിൽ കുമാറിൻ്റെ മാല പൊട്ടിക്കാൻ പ്രതി സുകേഷ് ശ്രമിച്ചു . തടയാൻ ശ്രമിച്ച സുനിലിനെ പ്രതി മുഖത്ത് ആക്രമിക്കുകയും പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ട് മാലയും ഫോണുകളും കവരുകയും ചെയ്യുകയായിരുന്നു
ആക്രമണം നടന്ന പ്ലാറ്റ് ഫോമിൽ സി സി ടി വി ദൃശ്യമില്ലാത്തതിനാൽ പ്രതിയെ പിടികൂടുക എന്നത് വെല്ലുവിളിയായിരുന്നു .. മോഷണ കേസുകളിൽ അടക്കം പ്രതിയായവരെ ചോദ്യം ചെയ്താണ് പ്രതികളിലേക്ക് എത്തിയത് .
മോഷ്ടിച്ച സ്വർണം ആലപ്പുഴ തുമ്പോളി സ്വദേശിയും സഹായിയുമായ എബിയുടെ സഹായത്തോടെ ആലപ്പുഴയിൽ വിറ്റു .. വിറ്റ മാല പോലീസ് തിരിച്ച് എടുത്തിട്ടുണ്ട് … പല കേസുകളിലും സുകേഷ് പ്രതിയായിട്ടുണ്ട് എങ്കിലും കേസ് ഒന്നും രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നില്ല
വാങ്കഡെയിൽ സഞ്ജു ‘സൂനാമി’; മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ
വാങ്കഡെയിൽ സഞ്ജു ‘സൂനാമി’; മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ
കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീടിന്റെ കിടപ്പുമുറിയിൽ നിന്ന് ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്
തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീടിന്റെ കിടപ്പുമുറിയിൽ നിന്ന് ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെയും ഇവിടെ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടിൽ നിന്ന് ഇതുവരെ നാല് പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തും. കുട്ടിയെ കടിച്ച ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് നാലു തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അനോഷിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. ട്യൂബുകൾ മാറ്റിയെന്നും ഡോക്ടർമാർ അറിയിച്ചു. അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വീഡിയോ കോളിൽ സംസാരിച്ചു. കുട്ടിയെ എഴുന്നേൽപ്പിച്ച് നിർത്തിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അനോഷിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടി മരുന്നുകളോട് ആദ്യം മുതലേ അനുകൂലമായി പ്രതികരിച്ചതും ചികിത്സയിൽ ഗുണമായി.
കോടാലിയിലെ വീടിന് ചുറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു. ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അത്. വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്. എട്ട് വയസുകാരൻ ആൽജോ കഴിഞ്ഞ ദിവസമാണ് മരിച്ചത്.




































