Home Blog Page 820

എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചവീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്നും പാമ്പിനെ കണ്ടെത്തി

തൃശ്ശൂർ. കോടാലിയിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം
കോടാലിയിലെ വീട് പാമ്പുകളുടെ താവളം?

വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്നും പാമ്പിനെ കണ്ടെത്തി
നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു

നാലാമത്തെ പാമ്പിനെയാണ് കുട്ടിയുടെ മരണശേഷം വീടിനുള്ളിൽ നിന്നും പരിസരത്തു നിന്നും കണ്ടെത്തുന്നത്

ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്

ഭരണിക്കാവ് ജംഗ്ഷനിൽ ഹോം ഗാർഡിന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്

ഭരണിക്കാവ് ജംഗ്ഷനിൽ ഹോം ഗാർഡിന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്

| ശാസ്താംകോട്ട

ശാസ്താംകോട്ട: ഭരണിക്കാവ് ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പോരുവഴി, ഇടയ്ക്കാട് തെക്ക് അഖിൽ ഭവനത്തിൽ ജി. തുളസീധരനാണ് (59) കടിയേറ്റത്.

ബുധനാഴ്ച (22/04/26) വൈകിട്ട് 6.45-ഓടെയായിരുന്നു സംഭവം. ഭരണിക്കാവ് ജംഗ്ഷനിൽ വാഹനഗതാഗതം നിയന്ത്രിച്ചുകൊണ്ടിരുന്ന തുളസീധരനെ അപ്രതീക്ഷിതമായി എത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. വലതുകാലിന് ആഴത്തിൽ കടിയേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രതിരോധ കുത്തിവെപ്പുകൾ നൽകി.

ഭരണിക്കാവ് ജംഗ്ഷനും പരിസരപ്രദേശങ്ങളും നിലവിൽ തെരുവുനായ്ക്കളുടെ ഭീതിയിലാണ്. തിരക്കേറിയ ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് തന്നെ കടിയേറ്റ സംഭവം നാട്ടുകാരെയും യാത്രക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

എസ്എസ്‌സി വിജ്ഞാപനം; കേന്ദ്രസർവീസിൽ 3003 ഒഴിവ്

കേന്ദ്ര ഗവൺമെന്റിനുകീഴിലുള്ള സെലക്ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം (PhaseXIV/2026/Selection Posts) പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ്, ഹയർസെക്കൻഡറി, ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

വിവിധതസ്തികകളിലായി 3003 ഒഴിവുണ്ട്. ഇതിൽ 324 ഒഴിവ് കേരളം ഉൾപ്പെടുന്ന റീജണിലാണ്. വിവിധ വകുപ്പുകളിലായാണ് ഒഴിവുകൾ. തിരഞ്ഞെടുപ്പിനായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ജൂണിൽ നടക്കും. കേരളത്തിൽ ഒൻപത് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ഓൺലൈനായി അപേക്ഷിക്കണം.

പത്താംക്ലാസ് യോഗ്യതയുള്ള തസ്തികകൾ

ലബോറട്രി അറ്റൻഡന്റ്, ഫീൽഡ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലാർക്ക്, ഡ്രില്ലർ, ഫീൽഡ് അസിസ്റ്റന്റ്, നഴ്‌സിങ് ഓർഡർലി.

ഹയർ സെക്കൻഡറി യോഗ്യതയുള്ള തസ്തികകൾ

ഡെപ്യൂട്ടി റേഞ്ചർ, അഗ്രിക്കൾച്ചർ അസിസ്റ്റന്റ്, ഇൻസ്‌പെക്ടർ (സിൽക്ക്), ജൂനിയർ എൻജിനിയർ, ലബോറട്രി അസിസ്റ്റന്റ്, കോപ്പി ഹോൾഡർ, സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (പ്രിന്റിങ്), ജൂനിയർ ടെക്‌നിക്കൽ ഓഫീസർ, സ്റ്റോർ കീപ്പർ ഗ്രേഡ്-ക, ഇൻസെക്ട് കളക്ടർ.

ബിരുദവും അതിനുമുകളിലും യോഗ്യതയായുള്ള തസ്തികകൾ

പ്രോസസിങ് കം ക്വാളിറ്റി അഷ്വറൻസ് സൂപ്പർവൈസർ, സ്റ്റെനോഗ്രാഫർ, സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ), സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (ഹൈഡ്രോളജി), മാർക്കറ്റിങ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സൂപ്രണ്ട് (ടെക്‌നിക്കൽ), സീനിയർ ആർട്ടിസ്റ്റ്, അസിസ്റ്റന്റ് സൂപ്രണ്ട് (അഡ്മിനിസ്‌ട്രേഷൻ), ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്‌സ്), അക്കൗണ്ടന്റ്, പ്രൂഫ് റീഡർ, അസിസ്റ്റന്റ് (ലീഗൽ), അസിസ്റ്റന്റ് (പ്രിന്റിങ്), റിസർച്ച് അസിസ്റ്റന്റ്, സർവേയർ, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്സ്).

ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: www.ssc.gov.in സന്ദർശിക്കുക. അവസാനതീയതി: മേയ് നാലിന് രാത്രി 11 വരെ.

ഉഷ്ണതരംഗ സാധ്യത; കൊല്ലത്ത് നാളെ ഓറഞ്ച് അലര്‍ട്ട്…ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

ഉഷ്ണതരംഗത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി ഏപ്രില്‍ 24ന് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നത് അത്യുഷ്ണത്തിന് കാരണമാകും.

Also Read:

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ജീവഹാനിക്കും വരെ കാരണമായേക്കാമെന്ന നിലയിലാണ് താപനിലയിലെ വര്‍ധന.
സുരക്ഷാമുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം. പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഹൃദ്രോഗം, പ്രമേഹം, ചര്‍മരോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകംശ്രദ്ധിക്കണം. വീടിനും തൊഴിലിടത്തിനും അകത്തും പുറത്തും വായുസഞ്ചാരം ഉറപ്പാക്കണം. ധാരാളം ശുദ്ധജലംകുടിക്കണം. പുറംപണികളില്‍ ഏര്‍പ്പെടുന്നത് പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് പൂര്‍ണമായി ഒഴിവാക്കണം. ഒഴിവാക്കാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ കുട ഉപയോഗിക്കണം. പാദരക്ഷകള്‍ ധരിക്കണം. സണ്‍ഗ്ലാസും ഉചിതം. ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാം.
തളര്‍ച്ച അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണം. കന്നുകാലികള്‍ക്കും മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും വെള്ളവും തണലും ഉറപ്പാക്കണം. തുറസായ സ്ഥലത്തുള്ള പൊതുയോഗങ്ങള്‍, കലാകായികപരിപാടികള്‍, തൊഴില്‍മേളകള്‍ തുടങ്ങി എല്ലാം പുറംപരിപാടികളും പകല്‍ 11 മുതല്‍ 3 വരെയുള്ള സമയങ്ങളില്‍ കര്‍ശനമായി ഒഴിവാക്കണം. ഉഷ്ണതരംഗ മുന്നറിയിപ്പിനെ അതീവ ഗൗരവത്തോടെ കാണണമെന്നും സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തം: പാടശേഖരത്തിൽ നിന്ന് കണ്ടെത്തിയ പുരുഷൻ്റെ തല കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിൻ്റേത്

തൃശൂർ :മുണ്ടത്തിക്കോട് ദുരന്തഭൂമിയിൽ ഇന്ന് നടത്തിയ പരിശോധനയില്‍ സ്ഫോടക സ്ഥലത്തുനിന്ന് മുക്കാല്‍ കിലോമീറ്റര്‍ അകലെ പാടശേഖരത്തിൽ നിന്ന് പുരുഷന്റെ തല കണ്ടെത്തി.
കഡാവർ നായ മർഫിയേ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് കണ്ടെത്തിയത്. ദുരന്തത്തിൽ കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിൻ്റെതാണ്
ഇതെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു.
മൃതദേഹത്തിൻ്റെ ഭാഗം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി
 
വെടിമരുന്ന് ദുരന്തഭൂമിയില്‍ നിന്ന് മുന്നൂറ് കിലോയിലധികം സ്ഫോടക വസ്തുക്കള്‍ നീക്കം ചെയ്തു. പതിനാലില്‍ അധികം ശരീരഭാഗങ്ങൾ ഇന്നത്തെ പരിരോധനയിൽ കണ്ടെത്തി. നാലുപേരെക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമല്ല. വാർഡിൽ ചികിൽസയിലുളളവരെ നാളെ മുതൽ ഡിസ്ചാർജ് ചെയ്യും.

വെടിക്കെട്ടുപുര നിലനിന്നിരുന്ന സ്ഥലത്തും സമീപത്തെ പാടശേഖരത്തിലും പൊലീസും അഗ്നിരക്ഷാസേനയും എക്സ്പ്ലോസീവ് വിഭാഗവും വിപുലമായ തിരച്ചിൽ നടത്തി. 3 കഡാവർ നായകളും സ്ഫോടക വസ്തുക്കൾ തിരിച്ചറിയാൻ ശേഷിയുള്ള 2 നായകളും തിരച്ചിലിന്റെ ഭാഗമായി. 165 പൊലീസുകാർ അവസാനഘട്ടത്തിൽ കൂട്ടത്തോടെ തിരച്ചിൽ നടത്തി. ഡ്രോൺ നിരീക്ഷണവുമുണ്ടായിരുന്നു. കൂടുതൽ ശരീരഭാഗങ്ങളും വെടിക്കെട്ട് വസ്തുക്കളും കണ്ടെത്തി. സ്ഫോടക വസ്‌തുക്കൾ നീർവീര്യമാക്കാൻ കൊണ്ടുപോയി. കാണാതായ 4 പേരുടെ ബന്ധുക്കളുടെ ഡിഎൻഎ ശേഖരിച്ചിട്ടുണ്ട്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎൻഎയുമായി താരതമ്യം ചെയ്യും.

വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു. വേങ്ങോട് സ്വദേശി ദുര്‍ഗ (18)യ്ക്കാണ് കടിയേറ്റത്. അമ്മൂമ്മയുടെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വേങ്ങോടു വച്ചാണ് ദുര്‍ഗയ്ക്കു പാമ്പിന്റെ കടിയേറ്റത്. ഇന്ന് വൈകീട്ടാണ് സംഭവം. ഇടവഴിയില്‍ വച്ച് ഇടതു കാലിലെ വിരലിലാണ് കടിയേറ്റത്.
പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ്.

കോളൻ ക്യാൻസർ; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ

വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. ഇതിന്റെ ചിലലക്ഷണങ്ങൾ നോക്കാം.

മലം രക്തം കലർന്ന് പോകുന്നത്

മലം രക്തം കലർന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, മലദ്വാരത്തില്‍ നിന്ന്‌ രക്തമൊഴുക്ക്‌ തുടങ്ങിയവ കോളൻ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം.

വയറു വേദന
വയറു വേദന, ഗ്യാസ്‌, വയറിളക്കം തുടങ്ങിയവയാണ് വൻകുടൽ ക്യാൻസറിന്‍റെ രോഗലക്ഷണങ്ങൾ.

മലബന്ധം
മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ, മലബന്ധം, ഇടയ്‌ക്കിടെ വയര്‍ ഒഴിയണമെന്ന തോന്നല്‍ തുടങ്ങിയവ കോളൻ ക്യാൻസറിന്‍റെ സൂചനയാകാം.

വിളര്‍ച്ച
രക്തക്കുറവ് മൂലമുള്ള ക്ഷീണം, വിശപ്പിലായ്മ, തുടങ്ങിയവയും വൻകുടൽ ക്യാൻസറിന്‍റെ രോഗലക്ഷണങ്ങൾ.

അകാരണമായി ശരീരഭാരം കുറയുക
മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം അകാരണമായി ശരീരഭാരം കുറയുന്നതും വൻകുടൽ ക്യാൻസറിന്‍റെ ലക്ഷണമാണ്.

ട്രെയിൻ ഉരസി തെറിച്ചുവീണ് അപകടം: ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു

കാസർകോട്: റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ ട്രെയിൻ ഉരസി തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചു. വല്ല്യൂമ്മയ്ക്കൊപ്പം നടന്നപോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

Also Read: കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, അതീവ ജാഗ്രത പുലർത്തണം; താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം

ആലംപാടി തൈവളപ്പിലെ താഹിർ നജാദ്-ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ താഹിർ ആണ് മരിച്ചത്. കുട്ടിയുടെ വല്ല്യൂമ്മ നഫീസ (52) ചികിത്സയിലാണ്. ശനിയാഴ്ച വൈകുന്നേരമാണ് മൊഗ്രാൽ നാങ്കിയിൽ വെച്ച് അപകടം ഉണ്ടായത്.

കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, അതീവ ജാഗ്രത പുലർത്തണം; താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

Also Read: സംശയിക്കേണ്ട, നമ്മുടെ കെഎസ്ആർടിസി തന്നെ; മന്ത്രി പറഞ്ഞ് പോലെ തന്നെ വമ്പൻ സൗകര്യങ്ങൾ; ബിസിനസ് ക്ലാസ് ഓടിച്ച് ഗണേഷ് കുമാർ

അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം.

പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കൊവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം.

വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ

കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.

പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക.

പൊതുപരിപാടികൾക്ക് നിയന്ത്രണം: പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകൾക്കെതിരെ കനത്ത കരുതൽ വേണം.

മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം.

സർക്കാർ സംവിധാനങ്ങൾ സജ്ജം: പകൽ സമയത്തെ പുറംപണികൾ ഒഴിവാക്കുന്നതിനായി തൊഴിൽ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ പൂർണ്ണമായും നിർത്തിവെക്കാൻ നിർദേശം നൽകി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

തണ്ണീർപന്തലുകൾ ഒരുക്കാം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ മുന്നോട്ട് വരണം.

ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.

പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായാണ് നേരിട്ടു ശീലിച്ചത്. പരസ്പര സഹകരണത്തോടെ ഈ കടുത്ത വേനലിനെയും നമുക്ക് ഒരുമിച്ച് മറികടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംശയിക്കേണ്ട, നമ്മുടെ കെഎസ്ആർടിസി തന്നെ; മന്ത്രി പറഞ്ഞ് പോലെ തന്നെ വമ്പൻ സൗകര്യങ്ങൾ; ബിസിനസ് ക്ലാസ് ഓടിച്ച് ഗണേഷ് കുമാർ

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസിന് ആവേശ സ്വീകരണം. ഒരു മാസം മുൻപ് എറണാകുളത്ത് വച്ച് ഉദ്ഘാടനം നിർവഹിച്ച പുതിയ ബിസിനസ് ക്ലാസ് ബസ്‌ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മന്ത്രി കെ ബി ഗണേഷ് കുമാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ശുചിമുറി, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകളാണ് നിരത്തിലിറങ്ങുന്നത്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.

Also Read: ഇറാന്‍റെ അടിക്ക് കനത്ത തിരിച്ചടി; ഇറാൻ എണ്ണയുമായി വന്ന കൂറ്റൻ കപ്പലിൽ യുഎസിന്‍റെ മിന്നൽ ഓപ്പറേഷൻ, കപ്പൽ പിടിച്ചെടുത്തു, പിന്നാലെ മുന്നറിയിപ്പ്

യാത്രക്കാരെ സഹായിക്കാനായി എയർ ഹോസ്റ്റസ് മാതൃകയിൽ ‘ബസ് ഹോസ്റ്റസ്’ സേവനവും ലഭ്യമാകും. തിരുവനന്തപുരം – കൊച്ചി റൂട്ടിലാണ് ഈ പ്രീമിയം സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് പിന്നാലെ തന്നെ ബിസിനസ് ക്ലാസ് ബസും കൊച്ചിയിലേക്ക് തിരിക്കും. ഇതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകും. രാവിലെ പത്ത് മണിക്ക് മുൻപ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ ഈ സ്റ്റോപ്പുകളും ഒഴിവാക്കും. ബസിനുള്ളിലെ പാൻട്രിയിൽ നിന്ന് ലഘുഭക്ഷണവും മറ്റും ലഭിക്കും. ഇതിനായി യാത്രക്കാർ പ്രത്യേക നിരക്ക് നൽകേണ്ടി വരും. മറ്റ് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന നിരക്കായിരിക്കും ബിസിനസ് ക്ലാസിനുണ്ടാവുക. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാം. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ ഈ സർവീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ നീണ്ടുപോവുകയായിരുന്നു.