25.5 C
Kollam
Saturday 25th July, 2026 | 09:06:51 AM
Home Lifestyle Health & Fitness കോളൻ ക്യാൻസർ; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ

കോളൻ ക്യാൻസർ; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ

വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. ഇതിന്റെ ചിലലക്ഷണങ്ങൾ നോക്കാം.

മലം രക്തം കലർന്ന് പോകുന്നത്

മലം രക്തം കലർന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, മലദ്വാരത്തില്‍ നിന്ന്‌ രക്തമൊഴുക്ക്‌ തുടങ്ങിയവ കോളൻ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം.

വയറു വേദന
വയറു വേദന, ഗ്യാസ്‌, വയറിളക്കം തുടങ്ങിയവയാണ് വൻകുടൽ ക്യാൻസറിന്‍റെ രോഗലക്ഷണങ്ങൾ.

മലബന്ധം
മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ, മലബന്ധം, ഇടയ്‌ക്കിടെ വയര്‍ ഒഴിയണമെന്ന തോന്നല്‍ തുടങ്ങിയവ കോളൻ ക്യാൻസറിന്‍റെ സൂചനയാകാം.

വിളര്‍ച്ച
രക്തക്കുറവ് മൂലമുള്ള ക്ഷീണം, വിശപ്പിലായ്മ, തുടങ്ങിയവയും വൻകുടൽ ക്യാൻസറിന്‍റെ രോഗലക്ഷണങ്ങൾ.

അകാരണമായി ശരീരഭാരം കുറയുക
മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം അകാരണമായി ശരീരഭാരം കുറയുന്നതും വൻകുടൽ ക്യാൻസറിന്‍റെ ലക്ഷണമാണ്.