27.9 C
Kollam
Tuesday 8th September, 2026 | 09:12:36 PM
Home News ഭരണിക്കാവ് ജംഗ്ഷനിൽ ഹോം ഗാർഡിന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്

ഭരണിക്കാവ് ജംഗ്ഷനിൽ ഹോം ഗാർഡിന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്

ഭരണിക്കാവ് ജംഗ്ഷനിൽ ഹോം ഗാർഡിന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്

| ശാസ്താംകോട്ട

ശാസ്താംകോട്ട: ഭരണിക്കാവ് ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പോരുവഴി, ഇടയ്ക്കാട് തെക്ക് അഖിൽ ഭവനത്തിൽ ജി. തുളസീധരനാണ് (59) കടിയേറ്റത്.

ബുധനാഴ്ച (22/04/26) വൈകിട്ട് 6.45-ഓടെയായിരുന്നു സംഭവം. ഭരണിക്കാവ് ജംഗ്ഷനിൽ വാഹനഗതാഗതം നിയന്ത്രിച്ചുകൊണ്ടിരുന്ന തുളസീധരനെ അപ്രതീക്ഷിതമായി എത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. വലതുകാലിന് ആഴത്തിൽ കടിയേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രതിരോധ കുത്തിവെപ്പുകൾ നൽകി.

ഭരണിക്കാവ് ജംഗ്ഷനും പരിസരപ്രദേശങ്ങളും നിലവിൽ തെരുവുനായ്ക്കളുടെ ഭീതിയിലാണ്. തിരക്കേറിയ ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് തന്നെ കടിയേറ്റ സംഭവം നാട്ടുകാരെയും യാത്രക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.