Home News Breaking News ഓടുന്ന ട്രെയിനിൽ നിന്നും യാത്രക്കാരനെ അടിച്ചു വീഴ്ത്തി സ്വർണമാലയും മൊബൈലുകളും കവർന്ന കേസിലെ പ്രതിയെയും സഹായിയെയും...

ഓടുന്ന ട്രെയിനിൽ നിന്നും യാത്രക്കാരനെ അടിച്ചു വീഴ്ത്തി സ്വർണമാലയും മൊബൈലുകളും കവർന്ന കേസിലെ പ്രതിയെയും സഹായിയെയും റെയിൽ വേ പോലീസ് പിടികൂടി

Advertisement

ആലുവ.  ഓടുന്ന ട്രെയിനിൽ നിന്നും യാത്രക്കാരനെ അടിച്ചു വീഴ്ത്തി സ്വർണമാലയും മൊബൈലുകളും കവർന്ന കേസിലെ പ്രതിയെയും സഹായിയെയും റെയിൽ വേ പോലീസ് പിടികൂടി . പത്തനാപുരം സ്വദേശി ചാർളി എന്നറിയപ്പെടുന്ന സുകേഷും സഹായി എബിയും  ആണ് പിടിയിലായത്. ഈ മാസം ആറാം തീയതിയാണ് തൃശൂർ കൊരട്ടി സ്വദേശി സുനിൽ കുമാറിനെ ആക്രമിച്ച് കവർച്ച നടത്തിയത്


എട്ട് വർഷമായി എറണാകുളത്ത് ജോലി ചെയ്യുന്ന സുനിൽ കുമാർ എറണാകുളം ഗുരുവായൂർ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരനാണ് …. ആറാഠ തീയതി പതിവ് പോലെ ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചപ്പോഴാണ് സുനിലിന് നേരെ ആക്രമണം ഉണ്ടായത് . ആലുവ സ്റ്റേഷനിൽ നിന്നും ട്രയിൻ നീങ്ങി തുടങ്ങിയപ്പോൾ ,  വാതിലിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന സുനിൽ കുമാറിൻ്റെ മാല പൊട്ടിക്കാൻ പ്രതി സുകേഷ് ശ്രമിച്ചു .  തടയാൻ ശ്രമിച്ച സുനിലിനെ പ്രതി മുഖത്ത് ആക്രമിക്കുകയും പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ട് മാലയും ഫോണുകളും കവരുകയും ചെയ്യുകയായിരുന്നു


ആക്രമണം നടന്ന പ്ലാറ്റ് ഫോമിൽ സി സി ടി വി ദൃശ്യമില്ലാത്തതിനാൽ പ്രതിയെ പിടികൂടുക എന്നത് വെല്ലുവിളിയായിരുന്നു .. മോഷണ കേസുകളിൽ അടക്കം പ്രതിയായവരെ ചോദ്യം ചെയ്താണ് പ്രതികളിലേക്ക് എത്തിയത് .



മോഷ്ടിച്ച സ്വർണം ആലപ്പുഴ തുമ്പോളി സ്വദേശിയും സഹായിയുമായ എബിയുടെ സഹായത്തോടെ ആലപ്പുഴയിൽ വിറ്റു .. വിറ്റ മാല പോലീസ് തിരിച്ച് എടുത്തിട്ടുണ്ട് … പല കേസുകളിലും സുകേഷ് പ്രതിയായിട്ടുണ്ട് എങ്കിലും കേസ് ഒന്നും രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നില്ല

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here