പാമ്പുകളെ അകറ്റാൻ ജാഗ്രത വേണം; മുൻകരുതൽ നിർദ്ദേശങ്ങളുമായി വാവ സുരേഷ്
Friday, 24 April 2026
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സ്നേക്ക് മാസ്റ്റർ വാവ സുരേഷ് മുന്നറിയിപ്പ് നൽകി.
വീടിനുള്ളിലെ സുരക്ഷ
- സന്ധ്യാസമയത്ത് മുൻവാതിലോ പിൻവാതിലോ തുറന്നിടരുത്.
- സിങ്ക്, ബാത്റൂം, വാഷിംഗ് മെഷീൻ വേസ്റ്റ് പൈപ്പുകൾ പോകുന്ന വിടവുകൾ എം-സീൽ ഉപയോഗിച്ച് അടയ്ക്കണം.
- ചെടിച്ചട്ടികൾ തറയിൽ വയ്ക്കാതെ സ്റ്റാൻഡുകളിൽ ഉയർത്തി വയ്ക്കുക.
രാത്രികാല ശ്രദ്ധ
- തറയിൽ പായയോ ബെഡ്ഷീറ്റോ വിരിച്ച് കിടന്നുറങ്ങുന്നത് ഒഴിവാക്കുക.
- കട്ടിൽ ഭിത്തിയോടോ ജനലിനോടോ ചേർത്തിടരുത്.
- പുറത്തിറങ്ങുമ്പോൾ ദൂരേക്ക് വെളിച്ചം ലഭിക്കുന്ന ടോർച്ച് ഉപയോഗിക്കുക.
വീട്ടുപരിസരം
- തെങ്ങിൻ തോലുകൾ, ചപ്പിലകൾ, പഴയ ഇഷ്ടികകൾ എന്നിവ കൂട്ടിയിടരുത്.
- തൊഴിലുറപ്പ് ജോലിക്കിടെ ചപ്പിലകൾ കൈകൊണ്ട് വാരാതെ മുപ്പല്ലിയോ മറ്റോ ഉപയോഗിക്കുക.
പ്രഥമശുശ്രൂഷ
- കടിയേറ്റ ആളിന് ധൈര്യം നൽകുക, ഒരിടത്ത് ഇരുത്തുക.
- നടക്കാനോ ഓടാനോ അനുവദിക്കരുത്.
- മുറിവിൽ നിന്ന് 10 ഇഞ്ച് മുകളിൽ അധികം മുറുക്കാതെ തുണി കൊണ്ട് കെട്ടുക.
- ടു വീലറുകൾ ഒഴിവാക്കി, വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിൽ വേഗം എത്തിക്കുക.































