Home Blog Page 817

നിതിൻ രാജിന്റെ മരണകാരണം : പരിഷ്‌ കൃത സമൂഹത്തിന് അപമാനം,ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ


കൊല്ലം.അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണകാരണവും അധ്യാപകരുടെ നിലപാടും പരിഷ്‌കൃത സമൂഹത്തിന് അപമാനവും പ്രബുദ്ധ കേരളത്തിന്‌ കളങ്കവുമാണെന്നും നിയമ നടപടികൾ ഊർജിതമാക്കി കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കണമെന്നും ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു് ഡി. ജി. പി ക്ക്‌ നിവേദനം നൽകിയതായി സംസ്ഥാന പ്രസിഡന്റ്‌ ഷിബു. കെ തമ്പി, ജനറൽ സെക്രട്ടറി പി. ടി ശ്രീകുമാർ എന്നിവർ അറിയിച്ചു.

പ്രതികളായ അധ്യാപകരെയും കോളേജ് അധികാരികളെയും പിടികൂടാൻ വൈകുന്നത് ബോധപൂർവം ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുവാൻ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്തി നിയമ നടപടികൾ പൂർത്തി യാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി; ജീവനക്കാരായ 2 ബം​ഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്പായിൽ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ രേഖകൾ ചമച്ച് ഇടപ്പഴഞ്ഞിയിലെ സ്പായിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശികളായ റൂമ, റിമ ഷെയ്ക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Also Read: ‘പാമ്പ് കടി തിരിച്ചറിയാതെ പോകരുത്, ആന്‍റി വെനം നൽകുന്നതിൽ വീഴ്ച പാടില്ല’; ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ

സ്ഥാപന ഉടമകളായ നീതു ഹുസൈൻ, ഹരികൃഷ്ണൻ എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തെ തുടർന്ന് ആൻറി ടെററിസ്റ്റ് സ്ക്വാഡാണ് സ്ഥാപനത്തിൽ പരിശോധന നടത്തി പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

സാൽവേഷൻ ആർമി കാട്ടാക്കട ഡിവിഷണൽ കൺവൻഷൻ തുടങ്ങി

കാട്ടാക്കട: സാൽവേഷൻ ആർമി കാട്ടാക്കട ഡിവിഷൻ
ഡിവിഷണൽ കൺവൻഷൻ എസ് എ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ ഡിവിഷണൽ കമാൻഡർ മേജർ സി ജെ സൈമൺ ഉദ്ഘാടനം ചെയ്തു.

ദൈവം പറയുന്ന കാര്യങ്ങൾ പ്രായോഗികതലത്തിൽ ആക്കുവാനുള്ള അവസരങ്ങൾ ഓരോരുത്തരും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ദൈവവചനം കേൾക്കുന്നതിലൂടെ ഉണ്ടാകുന്ന പരിവർത്തനം വ്യക്തിപരമാണന്നും മനുഷ്യ മനസുകളിൽ രൂപാന്തരം സംഭവിക്കണമെങ്കിൽ വചനം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിവിഷണൽ യൂത്ത് സെക്രട്ടറി മേജർ ജോൺ കെ സൈലസ് അധ്യക്ഷനായി. മേജർ അഭിലാഷ് കെ.മാത്യു, മേജർ പി ജെ മത്തായി എന്നിവർ പ്രസംഗിച്ചു. മേജർ ലിസി രാജൻ മേജർ ലീലാമ്മ സ്റ്റീഫൻസൺ ,മേജർ ബി തങ്കച്ചൻ എന്നിവർ പ്രാർത്ഥന നയിച്ചു. നാളെ ശനി)മേജർ വി ആർ.ബാബുരാജ് തിരുവചന സന്ദേശം നൽകും .മേജർ എസ് ശമുവേൽ കുട്ടി അധ്യക്ഷനാകും. 26 ന് സമാപിക്കും.

ഇടത് സർക്കാർ ജീവനക്കാരോട് കാട്ടിയത് കൊടിയ വഞ്ചന : കെ പ്രദീപൻ

ശാസ്താംകോട്ട. ഒന്നേകാൽ ലക്ഷം കോടി രൂപ ജീവനക്കാർക്ക് കുടിശ്ശികയാക്കി ആനുകൂല്യങ്ങൾ ഓരോന്നും പിടിച്ചു വച്ച ഇടതു സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതെ നൽകി എന്ന പ്രതീതി വരുത്തുന്ന ഉത്തരവുകൾ ഇറക്കിയത് ജീവനക്കാരോട് കാട്ടുന്നത് കൊടിയ വഞ്ചനയാണെന്ന് കേരളഎൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പ്രദീപൻ അഭിപ്രായപ്പെട്ടു.

എൻ ജി ഒ അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ചിന്റ 41-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് ശ്രീ എ.ഷബീർ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ശ്രീ അനിൽ ബാബു മുഖ്യപ്രഭാഷണത്തി. സെറ്റോ ജില്ലാ ചെയർമാൻ ശ്രീ അർത്തിയിൽ സമീർ, ജില്ലാ പ്രസിഡന്റ് എസ് ഉല്ലാസ്, സെക്രട്ടറി ആർ.ധനോജ് കുമാർ ജില്ലാ ഭാരവാഹികൾ ആയ അനിൽകുമാർ, ബിനു കോട്ടാത്തല,ശ്രീകുമാർ, എൽ.ജയകുമാർ, വിമൽ കല്ലട, ഷാരോൺ അച്ചൻ കുഞ്ഞ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എച്ച്. നിസാം എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്രാഞ്ച് ഭാരവാഹികളായി എ.ഷബീർ മുഹമ്മദ് (പ്രസിഡന്റ്), രാജ്മോഹൻ, ലെജു, പീതാംബരൻ (വൈസ് പ്രസിഡന്റ് മാർ)
ആർ.രാജീവ് (സെക്രട്ടറി)
സുജിത്, ജിയോ ബേബി, പൂക്കുഞ്ഞ്, ബഷീർ (ജോ.സെക്രട്ടറിമാർ)
തഴവഷുക്കൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

‘പാമ്പ് കടി തിരിച്ചറിയാതെ പോകരുത്, ആന്‍റി വെനം നൽകുന്നതിൽ വീഴ്ച പാടില്ല’; ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ. പാമ്പ് കടി തിരിച്ചറിയാതെ പോകരുതെന്നും ആന്‍റി വെനം നൽകുന്നതിൽ വീഴ്ച പാടില്ല. ആവശ്യമെങ്കിൽ ജീവനക്കാർക്ക് പരിശീലനം നൽകണം എന്നും ഡിഎംഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിവിധ തരം പാമ്പുകളുടെ ആക്രമണം തിരിച്ചറിയാനാകണം എന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. ഡിഎംഒമാരുടെ യോഗത്തിലാണ് നിർദേശം. അത്യാഹിത വിഭാഗത്തിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Also Read: കേരളത്തിൽ ഉഷ്ണ തരംഗം, എങ്ങനെ നേരിടാം, നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

മൂന്നുപേർ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. 3 മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചിരുന്നില്ല. രോഗികൾ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചിരുന്നത്. ചൂട് കൂടിയതോടെ പാമ്പുകടി മരണങ്ങളിൽ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആന്‍റിവെനം ലഭ്യത കുറവില്ല, ആവശ്യത്തിന് ആന്‍റിവെനം സ്റ്റോക്ക് ഉണ്ട് എന്നാണ് വിലയിരുത്തലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ.

സംസ്ഥാനത്ത് ഇതുവരെ പാമ്പുകടിയേറ്റ് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൃശ്ശൂർ കോടാലിയിൽ ഉറങ്ങി കിടന്ന സഹോദരങ്ങൾക്ക് പാമ്പുകടിയേൽക്കുകയും അതിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിൻകീഴിൽ 8 വയസുകാരൻ ഉറക്കത്തിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഇന്നലെ മരിച്ചിരുന്നു. കായംകുളത്ത് വിവാഹ സൽക്കാരത്തിനിടെ പാമ്പുകടിയേറ്റ് ഒരു യുവതിയും ഇന്ന് മരിച്ചിരുന്നു.

കേരളത്തിൽ ഉഷ്ണ തരംഗം, എങ്ങനെ നേരിടാം, നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. നാളെ (ശനിയാഴ്ച) രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ജില്ലകളിൽ സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകൾക്കും യോഗം രൂപം നൽകും.

Also Read: ബിജെപി ഭാവിയില്‍ കേരളം ഭരിക്കണമെങ്കില്‍ അടുത്ത തവണയും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണം, സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ‘സെൽഫ് ലോക്ക്ഡൗൺ’ പാലിക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പരമാവധി വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നിർദ്ദേശം

പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കൊവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം.

വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.

പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക.

പൊതുപരിപാടികൾക്ക് നിയന്ത്രണം: പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകൾക്കെതിരെ കനത്ത കരുതൽ വേണം.

മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം.

സർക്കാർ സംവിധാനങ്ങൾ സജ്ജം: പകൽ സമയത്തെ പുറംപണികൾ ഒഴിവാക്കുന്നതിനായി തൊഴിൽ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ പൂർണ്ണമായും നിർത്തിവെക്കാൻ നിർദേശം നൽകി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

തണ്ണീർപന്തലുകൾ ഒരുക്കാം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ മുന്നോട്ട് വരണം. ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.

കൊല്ലം നഗരത്തിന് പുതുജീവൻ: 150 കോടി രൂപയുടെ പുനർനിർമ്മാണ പദ്ധതിക്ക് തുടക്കം

കൊല്ലം: നഗരത്തിന്റെ ഹൃദയഭാഗം പുതുജീവൻ പ്രാപിക്കാനൊരുങ്ങുന്നു. 150 കോടി രൂപയുടെ വിപുലമായ നഗര നവീകരണ പദ്ധതിക്ക് സിറ്റി കോർപ്പറേഷൻ പച്ചക്കൊടി കാട്ടിയതോടെ കൊല്ലത്തിന്റെ വാണിജ്യ കേന്ദ്രം സമൂലമായ മാറ്റത്തിനൊരുങ്ങുകയാണ്. വർഷങ്ങളായി വികസന മുരടിപ്പും ഗതാഗത പ്രശ്നങ്ങളും നേരിട്ടിരുന്ന ചിന്നക്കട, പായിക്കട മേഖലകളെ പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മേയർ എ. കെ. ഹഫീസ് അറിയിച്ചു , നഗരത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തിയ ചിന്നക്കട മേൽപ്പാലം പുനർനിർമ്മിക്കുന്നതാണ് പദ്ധതിയുടെ കേന്ദ്രബിന്ദു. നിലവിലുള്ള അണ്ടർപാസിന് പകരം തൂണുകളിൽ അധിഷ്ഠിതമായ ആധുനിക എലിവേറ്റഡ് ഫ്ലൈഓവർ നിർമ്മിച്ച് ഗതാഗതം മുകളിലേക്ക് ഉയർത്തുന്നതാണ് പദ്ധതി. ഇത് വഴി ഭൂനിരപ്പിൽ കൂടുതൽ തുറന്ന ഇടങ്ങൾ ലഭിക്കുകയും റോഡുകളുടെ വീതി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.


പുതിയ രൂപകൽപ്പന നഗരത്തിന്റെ വ്യാപാര മേഖലക്ക് വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകൾക്ക് കൂടുതൽ ദൃശ്യപരത ലഭിക്കുകയും കാൽനടയാത്രക്കാർക്ക് സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യും. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാന ബസ് സ്റ്റേഷൻ വഴിയോ ബിഷപ്പ് ജെറോം നഗർ വരെയോ നീളുന്ന എലിവേറ്റഡ് ഫ്ലൈഓവർ നഗരത്തിലെ ഗതാഗത തടസ്സങ്ങൾ ഗണ്യമായി കുറയ്ക്കും.
പദ്ധതിയുടെ ഭാഗമായി ഫ്ലൈഓവറിന് താഴെയുള്ള ഭാഗം ഒരു ലോകോത്തര നഗര പാർക്കായി വികസിപ്പിക്കും. പച്ചപ്പും ആധുനിക സൗകര്യങ്ങളും സമന്വയിപ്പിക്കുന്ന ഈ പാർക്കിൽ മുതിർന്ന പൗരന്മാർക്കായുള്ള വിശ്രമ മേഖലകളും യുവാക്കൾക്കായി ബാസ്കറ്റ്ബോൾ കോർട്ടുകൾ പോലുള്ള കായിക സൗകര്യങ്ങളും ഉൾപ്പെടും. കൂടാതെ, നഗരത്തിന്റെ അഭിമാനചിഹ്നമായി മാറുന്ന ഗോപുരവും ദേശീയ പതാകയും ഉൾപ്പെടുത്തിയ ലാൻഡ്മാർക്കും നിർമ്മിക്കും.


വാണിജ്യ വളർച്ചക്കും പൊതുസൗകര്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ പദ്ധതി കൊല്ലം നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫ് മുന്നോട്ട് വെച്ച പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ ഈ സംരംഭം യാഥാർത്ഥ്യമാകുന്നതോടെ, നഗരമധ്യം വീണ്ടും സജീവവും ജനസാന്ദ്രവുമായ കേന്ദ്രമായി മാറും.

ബിജെപി ഭാവിയില്‍ കേരളം ഭരിക്കണമെങ്കില്‍ അടുത്ത തവണയും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണം, സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: ബിജെപി ഭാവിയില്‍ കേരളം ഭരിക്കണമെങ്കില്‍ അടുത്ത തവണയും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണമെന്ന് അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പ്രക്ഷോഭങ്ങളാണ് സിപിഎമ്മിന്റെ കരുത്ത്. തുടര്‍ച്ചയായ ഭരണം കരുത്തു ചോര്‍ത്തും. തുടര്‍ഭരണത്തിലൂടെ സിപിഎമ്മും പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസും ദുര്‍ബലമാവുമ്പോള്‍ ബിജെപി അധികാരത്തിലെത്തു‌മെന്നും അദ്ദേഹം വാർത്താചാനലിനോട് പറഞ്ഞു.

അതുകൊണ്ടുതന്നെ മൂന്നാം വട്ടവും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ കരുത്ത് അധികാരമാണ്. ഒരുവട്ടം കൂടി പ്രതിപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസ് ദുര്‍ബലമായിപ്പോകും. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നിര്‍ദ്ദേശപ്രകാരമാണ്. ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉണ്ടാവരുത്.

നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുന്നതാണ് അഭികാമ്യം, തന്റെ ആഗ്രഹവും ഇതുതന്നെ. രാഷ്ട്രീയഭേദമെന്യേ മുസ്ലിം വിഭാഗത്തിലുള്ളവര്‍ ഒറ്റക്കെട്ടായി നിന്നു. മുസ്ലിം പണ്ഡിതര്‍ ഏകീകരണത്തിനുള്ള ആഹ്വാനം നടത്തി. ക്രൈസ്തവ പുരോഹിതര്‍ സ്ഥാനാര്‍ത്ഥികളുടെ പേരെടുത്ത് ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നുവെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

മാങ്കൂട്ടത്തിന് പിന്തുണ:സി ആർ മഹേഷിനെതിരെ പ്രതിഷേധം

കരുനാഗപ്പള്ളി . ബലാൽസംഗ, ഗർഭഛിദ്ര കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന് വീട്ടിൽ പോയി പിന്തുണ നൽകിയഎംഎൽഎ സി ആർ മഹേഷിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം.കരുനാഗപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി ആർ മഹേഷ്‌ എംഎൽഎയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
ഇലക്ഷൻ കഴിയാൻ കാത്തിരുന്നശേഷം, രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽപോയി ചേർത്തുനിർത്തുന്ന സി ആർ മഹേഷിന് പീഡിപ്പിക്കപ്പെട്ട പെണ്കുട്ടികളെയും, ഗർഭഛിദ്രത്തിലൂടെ ഇല്ലാതായ കുഞ്ഞുങ്ങളോടും ഐക്യദാർഢ്യം ഉണ്ടോ എന്ന് പ്രതിഷേധത്തിലൂടെ ഡിവൈഎഫ്ഐ പ്രവർത്തകർ ചോദിച്ചു.

ടൗൺ ക്ലബ്ബിന് സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി സമാപിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധ
യോഗം ബ്ലോക്ക്‌ സെക്രട്ടറി കെ എസ് അബാദ് ഫാഷ ഉദ്ഘാടനം ചെയ്തു ബ്ലോക്ക്‌ പ്രസിഡന്റ്‌ ബി കെ ഹാഷിം അധ്യക്ഷനായി. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി എസ് സന്ദീപ് ലാൽ,
ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ തൃപതി ജയിൻ, സിബി, ഷിയാദ്, അമൃത എന്നിവർ നേതൃത്വം നൽകി.

യുഡിഎഫ് ജയിച്ചാല്‍ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണം,ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: കോൺ​ഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ കൊഴുക്കവെ, പ്രതികരണവുമായി മുൻ ഡിജിപി ടി പി സെൻകുമാർ രം​ഗത്ത്. ദലിതർക്കും ഒബിസികൾക്കും വേണ്ടി ദിനംപ്രതി ഘോര ഘോരം പ്രസംഗിക്കുന്ന രാഹുല്‍ഗാന്ധി  , അതേ സമീപനം സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പ്രാവർത്തികമാക്കേണ്ടതില്ലേയെന്ന് സെൻകുമാർ ചോദിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് സെൻകുമാറിന്റെ പരാമർശം.

യുഡിഎഫ് ജയിച്ചാല്‍ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് തന്റെ ആ​ഗ്രഹം. കോൺഗ്രസിലെ ഒരു സീനിയർ നേതാവാണ് അദ്ദേഹം. കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണ്?. മുഖ്യമന്ത്രി പദവിക്ക് അദ്ദേഹത്തെ അയോഗ്യനാക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ് എന്നും സെൻകുമാർ ചോദിക്കുന്നു.