28.5 C
Kollam
Thursday 11th June, 2026 | 04:26:50 PM
Home News Local മാങ്കൂട്ടത്തിന് പിന്തുണ:സി ആർ മഹേഷിനെതിരെ പ്രതിഷേധം

മാങ്കൂട്ടത്തിന് പിന്തുണ:സി ആർ മഹേഷിനെതിരെ പ്രതിഷേധം

Advertisement

കരുനാഗപ്പള്ളി . ബലാൽസംഗ, ഗർഭഛിദ്ര കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന് വീട്ടിൽ പോയി പിന്തുണ നൽകിയഎംഎൽഎ സി ആർ മഹേഷിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം.കരുനാഗപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി ആർ മഹേഷ്‌ എംഎൽഎയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
ഇലക്ഷൻ കഴിയാൻ കാത്തിരുന്നശേഷം, രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽപോയി ചേർത്തുനിർത്തുന്ന സി ആർ മഹേഷിന് പീഡിപ്പിക്കപ്പെട്ട പെണ്കുട്ടികളെയും, ഗർഭഛിദ്രത്തിലൂടെ ഇല്ലാതായ കുഞ്ഞുങ്ങളോടും ഐക്യദാർഢ്യം ഉണ്ടോ എന്ന് പ്രതിഷേധത്തിലൂടെ ഡിവൈഎഫ്ഐ പ്രവർത്തകർ ചോദിച്ചു.

ടൗൺ ക്ലബ്ബിന് സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി സമാപിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധ
യോഗം ബ്ലോക്ക്‌ സെക്രട്ടറി കെ എസ് അബാദ് ഫാഷ ഉദ്ഘാടനം ചെയ്തു ബ്ലോക്ക്‌ പ്രസിഡന്റ്‌ ബി കെ ഹാഷിം അധ്യക്ഷനായി. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി എസ് സന്ദീപ് ലാൽ,
ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ തൃപതി ജയിൻ, സിബി, ഷിയാദ്, അമൃത എന്നിവർ നേതൃത്വം നൽകി.

Advertisement