Home Blog Page 770

കൊച്ചിയിൽ ആൺ സുഹൃത്തിനെ കത്തിമുനയിൽ നിർത്തി 24 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നാം പ്രതിയും പിടിയിൽ

കൊച്ചി: ന​ഗരത്തിലെ ആളൊഴിഞ്ഞ ബ​ഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ മൂന്നാമനും പിടിയിൽ. മൂന്നാം പ്രതി അതുൽ ആണ് ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായത്.

പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലിൽ എൻ എസ് ഡാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടിൽ രാഹുൽ (39) എന്നിവരെ ഇന്നലെത്തന്നെ പിടികൂടിയിരുന്നു.

ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. ആൺസുഹൃത്തിന്റെ കൺമുന്നിൽ വച്ച് യുവതിയെ വിവസ്ത്രയാക്കി മണിക്കൂറുകളോളം ഇവർ ഉപദ്രവിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ഫയർ ​ഗോവണിയിലൂടെ ഇറങ്ങിയോടിയാണ് യുവതിയും ആൺസുഹൃത്തും രക്ഷപ്പെട്ടത്.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ വിഭാഗം ജീവനക്കാരിയായ യുവതി എംബിഎ ബിരുദധാരിയാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ ​ഹോട്ടലിന്റെ പത്താംനിലയിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

രക്ഷപ്പെട്ട് കെട്ടിടത്തിന് പുറത്തെത്തിയ യുവതി ഹെൽപ്പ്‌ലൈനിൽ വിളിച്ചതോടെ പൊലീസെത്തി ഇരുവരെയും സെൻട്രൽ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ യുവാവിന്റെ ബാഗുമായി പ്രതികൾ കടന്നിരുന്നു. സംഭവത്തിന് ശേഷം രാവിലെ കെട്ടിടത്തിനു സമീപം ബൈക്കിൽ മൂന്നുപേർ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു

യുവതി​യും എറണാകുളം സ്വദേശിയായ ആൺസുഹൃത്തും കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് പോകുമ്പോൾ പ്രതികൾ താഴത്തെ നിലയിലിരുന്ന് മദ്യപിക്കുകയായിരുന്നു. പിന്നാലെ കൂട്ടാളികളുമായി മുകളിലെത്തിയ ഡാനിഷ് താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെയാണ് ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ചത്.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പുതിയ വിവാദം; എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് പുറത്തുവന്ന രേഖയിൽ തൻ്റെ പേരിന് നേരെ ഒഴിച്ചിട്ടതിനെതിരെ നിയുക്ത എം എൽ എ കെ നീലകണ്ഠൻ എ ഐ സി സിക്ക് പരാതി നൽകി ‘മുഖ്യർ മൂവരും’ ദില്ലിക്ക്

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ പുതിയ വിവാദം. എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് പുറത്ത് വന്ന രേഖയെ ചൊല്ലിയാണ് പുതിയ വിവാദം. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറഞ്ഞതാണെന്ന് ഉദുമ എംഎല്‍എ കെ നീലകണ്ഠൻ പറഞ്ഞു. എന്നിട്ടും രേഖയിൽ ബ്ലാങ്ക് വന്നത് എങ്ങനെ എന്ന് അറിയില്ല. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി സംസാരിച്ചു. മുകുൾ വാസ്നിക്കിനും അജയ് മാക്കനും ഇത് സംബന്ധിച്ച് പരാതി മെയിൽ ചെയ്തുവെന്നും കെ നീലകണ്ഠൻ വ്യക്തമാക്കി. അതിനിടെ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് പേരോടും ദില്ലിയിൽ എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒപ്പം കെ പി സി സി പ്രസിഡൻ്റും ദില്ലിയിലേക്ക് പോകും.

അതേസമയം, എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ, തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്‍റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് ജി വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. ഇതിലാണ് നീലകണ്ഠന്‍റെ പേരിനൊപ്പം ആര്‍ക്ക് പിന്തുണയെന്ന് ഒഴിച്ചിട്ടിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രി പദത്തിലേക്ക് ശക്തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടിയാണ് എംഎൽഎമാരുടെ നിലപാട് നൽകുന്നത്. ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ സി ബാലകൃഷ്ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണച്ചതായാണ് റിപ്പോർട്ട്. ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ജനപ്രിയ മുഖമായി ഉയർത്തിക്കാട്ടപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എംഎൽഎമാർ പിന്തുണച്ചു. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെ സി വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു.

സഹോദരന്‍റെ രക്തസാക്ഷി മണ്ഡപത്തില്‍ ജി സുധാകരന്‍,സിപിഎം പ്രതിരോധത്തില്‍

ആലപ്പുഴ. സി പി എം ചാരുംമൂട് ഏരിയ സെക്രട്ടറിക്ക് വിവരമുണ്ടോ എന്ന ജി സുധാകരന്റെ പരാമർശത്തിന് മറുപടിയുമായി സിപിഎം. ജി സുധാകരൻ ആരാണെന്നും എന്താണെന്നും അറിയാവുന്ന ഞങ്ങളെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്ന് ഏരിയാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ഒറ്റുകാരനെ ഒറ്റുകാരൻ എന്ന് വിളിക്കാനെ തൽക്കാലം നിർവാഹം ഉള്ളൂ എന്നും ജി സുധാകരന്റെ വിടുവായിത്തത്തിന് കുറവില്ല എന്നും ഫേസ്ബുക്കിൽ ഏരിയ സെക്രട്ടറി ബി ബിനു കുറിച്ചു.ചാരുംമൂട്ടിലെ ജീ ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ സുധാകരനും കുടുംബവും എത്തിയതിന് പിന്നാലെയാണ് ഇരു വിഭാഗവും തമ്മിലുള്ള വാക്പോര് ആരംഭിച്ചത്

സഹോദര സ്നേഹം കൊണ്ടല്ല ജി സുധാകരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിയത് എന്ന് ചാരുംമൂട് ഏരിയാസെക്രട്ടറി ബിനുവിന്റെ പ്രതികരണത്തിന് പിന്നാലെ ഇന്നലെ ജി സുധാകരൻ രംഗത്ത് എത്തിയിരുന്നു.ചാരുംമൂട് ഏരിയ സെക്രട്ടറിക്ക് വിവരമുണ്ടോ എന്നും ആരാണ് ഇയാൾ എന്നും സുധാകരൻ ചോദിച്ചു.ഇതിന് പിന്നാലെയാണ് ഇന്ന് ഫേസ്ബുക്കിലൂടെ സുധാകരന് മറുപടിയുമായി സിപിഎം രംഗത്തെത്തിയത്.സുധാകരനെ കുറിച്ച് എല്ലാം അറിയാവുന്ന ഞങ്ങളെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത് എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.ഒറ്റുകാരനെ ഒറ്റുകാരൻ എന്ന് തന്നെ വിളിക്കാനേ തൽക്കാലം നിർവാഹമുള്ളൂ.സുധാകരന്റെ വിടുവായത്തത്തിന് ഒരു കുറവും ഇല്ല എന്നും താങ്കളുടെ ഭാര്യ ഇതുവരെ രക്തസാക്ഷി മണ്ഡപത്തിൽ ഇതുവരെ കാലുകുത്തിയിട്ടുണ്ടോ എന്നും ഏരിയ സെക്രട്ടറി വിമർശനമുന്നയിച്ചു.

രക്തസാക്ഷി മണ്ഡപം ഇരിക്കുന്ന വസ്തുവിന്റെ ഡോക്കുമെന്റ് ചോദിക്കാൻ സുധാകരൻ ആരാണ് എന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം സുധാകരനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിപിഎം ഏരിയ നേതൃത്വത്തിന്റെ പുതിയ വിമർശനത്തിന് സുധാകരൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

മംഗളയെ തൃശൂരിലേക്ക് മാറ്റി

ഇടുക്കി തേക്കടിയിൽ പെരിയാർ കടുവാ സങ്കേതത്തിൽ വനം വകുപ്പിന്റെ പ്രത്യേക സംരക്ഷണയിലായിരുന്ന പെൺ കടുവ മംഗള യെ തൃശ്ശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. ഇന്നലെ രാത്രിയിലാണ് പ്രത്യേകം തയാറാക്കിയ കൂട്ടിലാക്കി വാഹനത്തിൽ തൃശൂരിലേക്ക് കൊണ്ടുപോയത്. കടുവയെ ആറു വർഷമായി പരിപാലിക്കുന്ന വാച്ചർ റോയിയെയും ഒപ്പം കൂട്ടിയിട്ടുണ്ട്.

കടുവയെ തൃശ്ശൂരിലേക്ക് മാറ്റാൻ നേരത്തെ തന്നെ ഉത്തരവ് ഇറങ്ങിയിരുന്നുവെങ്കിലും സ്വന്തമായി ഇര എടുക്കാൻ കഴിയാത്തതിനാൽ പ്രത്യേക സംരക്ഷണം നൽകുകയായിരുന്നു.
2020 നവംബറിലാണ് പെരിയാർ കടുവാ സങ്കേതത്തിലെ മംഗളാദേവി ക്ഷേത്രത്തിന് സമീപത്തുനിന്ന് കടുവ കുട്ടിയെ കണ്ടെത്തിയത്.
ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് മംഗളയെ തേക്കടിയിൽ പ്രത്യേകമായ് പാർപ്പിച്ചത്

ആ വിഷം തണ്ണിമത്തനല്ല, എലിവിഷം

മുംബൈ: ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിനു കാരണമായത് ഭക്ഷ്യവിഷബാധയല്ലെന്നും മറിച്ച് തണ്ണിമത്തനിലൂടെ ഉള്ളിൽ ചെന്ന എലി വിഷമാണെന്നും റിപ്പോർട്ട്. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിയെ കൊല്ലാൻ ഉപയോ​ഗിക്കുന്ന വിഷത്തിന്റെ അംശങ്ങൾ അടങ്ങിയിരുന്നതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.

2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച സംഭവം തണ്ണിമത്തന്‍ കഴിച്ചതുകൊണ്ടല്ലെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ടിൽ നേരത്തെ കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് എലി വിഷത്തിന്റെ സാന്നിധ്യം തെളിഞ്ഞത്. തണ്ണിമത്തനില്‍ നിന്നുള്ള വിഷബാധയാകാം മരണ കാരണമെന്നും പ്രാഥമിക നിഗമനമുണ്ടായിരുന്നു. യഥാര്‍ഥ വില്ലന്‍ തണ്ണിമത്തനല്ലെന്നും മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍ കണ്ടെത്തിയത് കടുത്ത വിഷബാധയുടെ ലക്ഷണമാണെന്നും ഡോക്ടർമാരും നേരത്തെ വ്യക്തമാക്കിയിരുന്നു.

ദക്ഷിണ മുംബൈയിലെ വീട്ടില്‍ നടത്തിയ വിരുന്നില്‍ അതിഥികള്‍ക്കൊപ്പം ചിക്കന്‍ പുലാവ് കഴിച്ച കുടുംബം മറ്റെല്ലാവരും മടങ്ങിയ ശേഷം രാത്രി ഒന്നോടെയാണു തണ്ണിമത്തന്‍ കഴിച്ചത്. വീട്ടുടമ അബ്ദുല്ല (40), ഭാര്യ നസ്‌റിന്‍ (35) മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണു മരിച്ചത്. പിറ്റേന്നു രാവിലെ ഛര്‍ദിയും വയറിളക്കവും കാരണം അവശനിലയിലായതോടെയാണ് 4 പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ മരണത്തിന് കീഴടങ്ങി.

പ്രാഥമിക ഫോറന്‍സിക് പരിശോധനയില്‍ മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായതായി കണ്ടെത്തി. സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ അവയവങ്ങള്‍ക്ക് ഇത്തരത്തില്‍ നിറം മാറ്റം സംഭവിക്കാറില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ശരീരത്തിനുള്ളില്‍ ചെന്ന മാരകമായ ഏതോ വിഷാംശത്തിന്റെ ഫലമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. രാസപരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ മരണകാരണമായ വിഷാംശം ഏതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.

ടിസിഎസ് ലൈം​ഗികാതിക്രമ കേസിലെ പ്രധാന പ്രതിയായ എച്ചആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസിലെ (ടിസിഎസ്) ലൈം​ഗികാതിക്രമ കേസിലെ പ്രധാന പ്രതിയായ എച്ചആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാന്റെ അറസ്റ്റ്. 25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ.

താൻ ​ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംര​ക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ നാസിക് കോടതിയെ സമീപിച്ചുവെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, ഛത്രപതി സംഭജിനഗറിലെ നരേഗാവിലെ കൈസർ കോളനിയിലെ ഫ്ലാറ്റിൽ കഴിഞ്ഞ നാല് ദിവസമായി നിദ ഖാൻ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം താമസിക്കുകയായിരുന്നു.

നിദ ഖാൻ ഇവിടെയുണ്ടെന്ന സൂചനകൾ ലഭിച്ചതിന് പിന്നാലെ പൊലീസ് ഫ്ലാറ്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. നാസിക് എസ്ഐടി, ഛത്രപതി സംഭജിനഗർ പൊലീസ് കമ്മീഷണറേറ്റ്, ക്രൈം ബ്രാഞ്ച് എന്നിവർ സംയുക്തമായാണ് നിദ ഖാനെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുടന്നുള്ള ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി ഇവരെ നാസിക്കിലേക്ക് കൊണ്ടുപോയി.

2021 ഡിസംബറിലാണ് നിദ ഖാൻ കമ്പനിയിൽ ചേർന്നത്. ‘പ്രോസസ് അസോസിയേറ്റ്’ ആയി പ്രവർത്തിക്കുകയായിരുന്നു. ആരോപണങ്ങളെത്തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം, ടിസിഎസിലെ ബിപിഒ യൂണിറ്റിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ചില ജീവനക്കാർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടതായി പരാതി നൽകി.

പിന്നാലെ പൊലീസ് നിരവധി ടീമുകളെ രൂപീകരിക്കുകയും നിദ ഖാനെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് 9 എഫ്ഐആറുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഏഴ് പുരുഷൻമാരും ഒരു സ്ത്രീയും ഉൾപ്പെടെ 8 പ്രതികളെെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

തിരുവനന്തപുരം കവടിയാറിൽ വാഹനാപകടം, യുവതി മരിച്ചു, ഏഴ് പേർക്ക് പരിക്ക്

തിരുവനന്തപുരം: കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി യുവതി മരിക്കുകയും, നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്.
കാർ നിയന്ത്രണം വിട്ട് നടപ്പാതയിലൂടെ പോവുകയായിരുന്നവരെ ഇടിച്ച ശേഷം മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
യുവതിയുടെ ഭർത്താവ് ആഷിക്കിന് പരുക്കേറ്റു. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റതായാണ് വിവരം.
നാല് കാറുകളും രണ്ട് ബൈക്കുകളും അപകടത്തിൽപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു.

നാടാകെ പ്രതിഷേധം,വി ഡിക്കായി ദേഹത്തു പെട്രോൾ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചും പ്രതിഷേധം

കോട്ടയം. വി ഡിക്കായി ദേഹത്തു പെട്രോൾ ഒഴിച്ചും പ്രതിഷേധം. കടുത്തുരുത്തിയിലാണ് സംഭവം. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണം എന്ന് ആവശ്യപ്പെട്ട് കടുത്തുരുത്തി സ്വദേശി ഫ്രാൻസിസ് പ്രതിഷേധിച്ചത്. ദേഹത്തു പെട്രോൾ ഒഴിച്ച കോൺഗ്രസ്‌ പ്രവർത്തകനെ നാട്ടുകാരും പൊലീസും പിന്തിരപ്പിച്ചു. ഏറെ നേരം പണിപ്പെട്ടാണ് പ്രവര്‍ത്തകനെ പിന്തിരിപ്പിച്ചത്

മലപ്പുറത്തും VD ക്കായി തെരുവിലിറങ്ങാൻ ആഹ്വാനം.മലപ്പുറം നഗരത്തിലാണ് പ്രകടനത്തിന് ആഹ്വാനം

ഇന്ന് വൈകുന്നേരം മൂന്നരക്ക് ആണ് പ്രകടനം. UDF പ്രവർത്തകരാണ് സോഷ്യൽ മീഡിയ പ്രചാരണം നടത്തുന്നത്.

വി.ഡി സതീശനായി അനൗൺസ്മെന്റ്.ആലുവ കീഴ്മാട് പ്രകടനത്തിന് മുന്നോടിയായാണ് അനൗൺസ്മെന്റ്.വൈകീട്ട് നടക്കുന്ന പ്രകടനത്തിൽ പങ്കെടുക്കാൻ ആഹ്വാനം.കെസിയും വേണ്ട, ആർസിയും വേണ്ട, വിഡി മതി എന്ന് ബാനർ

കെ സുധാകരന്റെ നാട്ടിലും വി ഡി സതീശന് പിന്തുണയുമായി ഫ്ലെക്സ്.എടക്കാട് കോൺഗ്രസ് ഓഫീസിന്റെ മുൻപിലാണ് മാളികപ്പറമ്പ് യൂത്ത് കോൺഗ്രസിന്റെ ഫ്ലെക്സ്.പക വീട്ടാനുള്ളതാണ് , പകരം വീട്ടാൻ ആണത്തമുള്ളവൻ നയിക്കട്ടെയെന്ന് ഫ്ലെക്സിൽ.

വി ഡി സതീശന് വേണ്ടി പ്രകടനം നടത്താൻ കോട്ടയത്തും ആഹ്വാനം.പുതുപള്ളിയിലും ഈരാറ്റുപ്പേട്ടയിലും വൈകീട്ട് പ്രകടനം നടത്താൻ പ്രവർത്തകർ.ചാണ്ടി കെ സി ക്കൊപ്പം എന്നാൽ ചാണ്ടിയുടെ അണികൾ സതീശനൊപ്പം എന്ന് സമൂഹ മാധ്യമ പ്രചരണം

അതൃപ്തിയിൽ ഹൈക്കമാൻഡ്.VD സതീശൻ ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അതൃപ്തിയിൽ നേതൃത്വം.നരേന്ദ്ര മോദി, വി എസ് അച്യുതാനന്ദൻ എന്നിവരെ ചൂണ്ടിക്കാട്ടിയത് ശരിയായില്ല എന്ന് ഒരു വിഭാഗം.ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടി സംഘടനാ ദൗർബല്യമാണെന്ന വിമർശനവും നേതൃത്വത്തെ ചൊടിപ്പിച്ചു. മുഖ്യമന്ത്രി കസേര പരസ്യ പ്രകടനങ്ങളിൽ എഐസിസി നേതൃത്വത്തിന് അമർഷം.പാർട്ടിക്ക് മീതെ പറക്കാൻ നോക്കരുത് എന്ന് മുന്നറിയിപ്പ്

നേതാക്കളല്ലാ പാർട്ടിയാണ് വലുതെന്ന് ഓർമ്മപ്പെടുത്തൽ

സ്വന്തം മണ്ഡലമായ വണ്ടൂരിൽ എ പി അനിൽകുമാറിനെതിരെ വ്യാപകമായി പോസ്റ്ററുകൾ.കെ സി ഗ്രൂപ്പ് മാനേജറായ അനിൽകുമാർ ഇനി നിയമസഭ കാണില്ലെന്നു പോസ്റ്ററിൽ.കെ സി എന്ന വിഴുപ്പിനെ ചുമക്കെണ്ട ബാധ്യത ലീഗിനില്ല

മാത്യുവിനെ വെച്ച് ലീഗിനെ ചൊറിയാൻ നിന്നാൽ കെസി ഗ്രൂപ്പ് മാനേജറായ അനിൽകുമാർ ജനങ്ങളുടെ ഇടയിൽ കാല് കുത്തില്ലെന്നും പോസ്റ്ററിൽ.പച്ചപ്പട, ജനപക്ഷം എന്നീ പേരുകളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്

വെള്ളയമ്പലത്ത് കെ സി വേണുഗോപാലിൻറെ ഫ്ലക്സിന് ബദലായി വി ഡി സതീശൻ അനുകൂല ഫ്ലക്സുകൾ.കുഞ്ഞുഞിന് ശേഷം കെ സി എന്ന ഫ്ലക്സിന് അടുത്ത് ജനതയും ഞങ്ങളുടെ ജനിതകവും വി ഡി എന്ന ഫ്ലക്സ്.Natural choice VD എന്നും കൂടുതൽ ഫ്ലക്സുകൾ.

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം.നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാൻ അനുയായികൾ തെരുവിൽ.വി.ഡി സതീശനെ മുഖ്യമാത്രിയാക്കും വരെ പ്രതിഷേധം തുടരാൻ നിർദേശം.കൂടുതൽ സ്ഥലങ്ങളിൽ ഇന്ന് വിഡി അനുകൂലികളുടെ പ്രകടനം

ഫ്ളക്സ്, സൈബർ പോരും രൂക്ഷം.കെസി വേണുഗോപാലിനെതിരെ ‘തോൽപ്പിക്കും ക്യാംപെയ്ൻ’.മുഖ്യമന്ത്രിയായി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽപിക്കുമെന്ന് മുന്നറിയിപ്പ്,കെ.മുരളീധരന്റെ വടക്കാഞ്ചേരി തോൽവി ഓർമിപ്പിചും പ്രചാരണം

സൈബറിടത്തെ പ്രചാരണം ഏറ്റുപിടിച്ച് പ്രാദേശിക നേതാക്കളും.കെസി വേണുഗോപാലിനെയും ചെന്നിത്തലയെയും പിന്തുണക്കുന്നവർക്കും മുന്നറിയിപ്പ്

ഇരുവരെയും പിന്തുണക്കുന്ന എംഎൽഎമാര്ക്കെതിരെയും സൈബർ ആക്രമണം

കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്. ഏതെല്ലാം എംഎല്‍എമാര്‍ ആരെയൊക്കെയാണ് പിന്തുണച്ചതെന്ന വിവരമാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു വിട്ടത്. ഇതിന്റെ ചിത്രവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫിനെയാണ് പിന്തുണച്ചത്.

എംഎല്‍എമാരുമായി കേന്ദ്ര നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 63 എംഎല്‍എമാരില്‍ 47 പേരാണ് കെ സി വേണുഗോപാലിനെ പിന്തുണച്ചത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐസി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാല്‍ അല്ലെങ്കില്‍ രമേശ് ചെന്നിത്തല എന്നാണ് നിര്‍ദേശിച്ചത്. ഇത് ചെന്നിത്തലയ്ക്ക് വലിയ തിരിച്ചടിയായി മാറി. സന്ദീപ് വാര്യര്‍, സജീവ് ജോസഫ്, ടി ഒ മോഹന്‍, ഉഷ വിജയന്‍ തുടങ്ങിയവര്‍ വേണുഗോപാലിനെ പിന്തുണച്ചു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചപ്പോള്‍, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് പേര്‍ പിന്തുണച്ചു. വി ഡി സതീശനും രമേശ് ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ ഭാഗം വിശദീകരിച്ചപ്പോള്‍ കെ സി വേണുഗോപാല്‍ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു. 63 എംഎല്‍എമാരെ കൂടാതെ, കോണ്‍ഗ്രസ് എംപിമാരുമായും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും അവരുടെ താല്പര്യം അറിയുന്നതിനായി അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. പുറത്തുവന്ന ലിസ്റ്റില്‍ കെ നീലകണ്ഠന്‍റെ പേരിന്‍റെ സ്ഥാനത്ത് ഒന്നും എഴുതാതെവിട്ടതും വിവാദമായി. താന്‍ നിലപാട് പറഞ്ഞിരുന്നു എന്നാല്‍ അത് രേഖപ്പെടുത്താഞ്ഞത് ഇതില്‍ കൃത്രിമം കാട്ടാനാണെന്നതിനാലാണെന്നാണ് വാദം. നീലകണ്ൻ്‍ ഹൈക്കമാന്‍ഡിന് പരാതി അയച്ചു. എന്നാല്‍ സണ്ണിജോസ്ഫ് ഇത് യാഥാര്‍ഥ ലിസ്റ്റ് അല്ലെന്നുവാദിച്ചു.

മൂന്ന് മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ വി ഡി സതീശനെ പിന്തുണച്ചപ്പോള്‍, നിരവധി മുതിര്‍ന്ന നേതാക്കള്‍ കെ സി വേണുഗോപാലിനെ പിന്തുണച്ചു. ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയ നിരീക്ഷകര്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ സണ്ണി ജോസഫിനെയും മൂന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെയും വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഈ ആഴ്ച അവസാനം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

മുൻ ഡിജിപി ഡോ. പിജെ അലക്സാണ്ടർ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി കൊട്ടാരക്കര പണ്ടകശാലയിൽ കുടുംബാംഗമായ
ഡോ. പി. ജെ. അലക്സാണ്ടർ അന്തരിച്ചു. 92 വയസായിരുന്നു. 1994ല്‍ വിരമിക്കുമ്പോള്‍ കെഎസ്ഐഡിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു. അലക്സാണ്ടർ കേരള സർവകലാശാലയില്‍  അധ്യാപകനായിരിക്കെ 1961-ലാണ് ഐപിഎസ് നേടിയത്. കന്നിനിയമനം കോഴിക്കോട് എഎസ്പിയായിട്ടായിരുന്നു. 

പാലക്കാട്, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായിരുന്നു. 75-ൽ ഡിഐജിയായി. തുടർന്നു റവന്യൂ ബോർഡ് ജോയിന്റ് കമ്മിഷണർ, സാമ്പത്തിക കുറ്റാന്വേഷണം, സെക്യൂരിറ്റി ഇന്‍റലിജൻസ് ഡിഐജിയായും ട്രാവൻകൂർ ടൈറ്റാനിയം, ട്രാവൻകൂർ സിമന്‍റ്സ്, കെഎസ്ആർടിസി എന്നിവയുടെ എംഡിയായും പ്രവർത്തിച്ചു. എൺപത്തിമൂന്നിൽ ഐജിയായി. ക്രൈം ഐജി, ഐഎംജി ഡയറക്ടർ തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചു. നിയമപാലനവും ക്രമസമാധാനവും എന്ന വിഷയത്തിൽ ഇതിനിടെ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഒന്നാംക്ലാസിൽ നിയമബിരുദവും നേടി. നാലു പുസ്‌തകങ്ങളുടെ രചയിതാവും കൂടിയാണ് ഡോ. അലക്സാണ്ടർ.

വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.മൃതദേഹം കവടിയാറിലെ വസതിയിൽ. വിദേശത്തുള്ള മകൾ എത്തിയശേഷമായിരിക്കും സംസ്കാരം.